മതിലുകൾ

Tuesday, January 21, 2020

– ഹരിഹരൻ പങ്ങാരപ്പിള്ളി

പട സദാചാരികൾ ആദ്യം തീർക്കും
വേർതിരിവുകളിൽ ഒന്നത്രേ മതിലുകൾ
ബഹുനിലകളാം മണിമാളികകൾ
പടുത്തുയർത്തി സ്വാർത്ഥമാം ഏകാന്തത
അനുഭവിച്ചിടാനായ് തീർത്തതാകാം
വന്മതിൽ പോൽ ഭീമാകാരനാം ഈ മതിലുകൾ

പ്രത്യക്ഷമീ മതിലുകളെങ്കിലും
പരോക്ഷമായ് മനസ്സിൽ ഉടലെടുക്കും
മതിലുകൾ കൊടിയ വിഷം
പടർത്തും, ഇത്തരം സദാചാരികളിലൂടെ

കയ്യും മെയ്യും മറന്നു പാടത്തെ പണിയും
കഴിഞ്ഞു വന്നു ,മുറ്റത്തെ തിണ്ണമേലിരുന്നു
ഒരു കട്ടൻ കുടിക്കുന്നേരം കാളിക്ക്
കിന്നാരം ചൊല്ലുവാൻ ഇന്നീ മതിലുകൾ മാത്രം

കാഴ്ചകളിൽ കാണുന്ന മതിൽ കെട്ടിനപ്പുറം
മറ്റു മതിലുകളൊന്നും മാലോകരിടം
ജനിക്കാതിരിക്കട്ടെ ഈ ലോകം
അവസാനിക്കും കാലം വരെ ..

×