പ്രണയം

Tuesday, January 14, 2020

– ഹരിഹരൻ പങ്ങാരപ്പിള്ളി 

ന്റെ പ്രണയം തീവ്രമാണ്
ഒരിക്കലും ഒന്നുമെടുക്കാനല്ല
മറിച്ച് ആ മനസ്സിനോടൊപ്പം
സഞ്ചരിക്കാനുള്ള വെമ്പൽ …..

ഉപഭോഗസംസ്കാരം തീണ്ടാത്ത
അപൂർവ്വമായ മനസ്സെന്നൻ
മനസ്സിനെ കാന്തികമായി
ആകർഷിച്ചോയെന്നുള്ള
വിഭ്രാന്തി എന്നിൽ
പ്രണയം സൃഷ്ടിച്ചതാകാം ….

ഇനിയൊരു തിരിച്ചുപോക്ക്
മരണത്തിലേക്കോ
അതോ ആത്മീയാനുഭൂതിപകർന്നുള്ള
മോക്ഷത്തിലേക്കോ ?
അറിയാതെ അറിയുന്ന ചിലതുകൾ

ചിന്തകളെ

പുണരുകയാണിന്ന് ,

പ്രണയം ഒരു സമയം ഒന്നിനോട് മാത്രം തോന്നുന്ന അനുഭൂതിയാണെന്നറിയാതെ …

×