ഉയര്‍ത്തെഴുന്നേല്പ്

author-image
അഗ്നിഹോത്രി
New Update

publive-image

Advertisment

ലോകമെങ്ങുമാത്മ ചൈതന്യമേകാന്‍
ലോകൈക നാഥന്‍ പുനരുദ്ധാരണമായി..!
കാല്‍വരിയിലുദിച്ച ദിവ്യ സ്നേഹമീ-
മണ്ണിലും വിണ്ണിലും കാരുണ്യ പ്രഭയായി...!

നാല്‍ക്കാലിക്കൂട്ടിലുണ്ണിയായ്പിറന്നു, പിന്നെ-
ഇരുകാലികള്‍ക്കിടയില്‍ പിച്ചവച്ചു...!
നിന്നോമല്‍ പുഞ്ചിരിയുമാകിളിക്കൊഞ്ചലും-
കുരിശിലേറി പൊലിയുമെന്നാരുനിനച്ചു...!

ഗാഗുല്‍ത്താമലയും മൂടി, നിന്നമ്മതന്‍-
കണ്ണീര്‍ക്കടല്‍..
ഗദ്ഗദരായി നിരന്നു മാലാഖ വൃന്ദവും..!
കുരിശില്‍ പിടയുന്നീസ്നേഹത്തിലാണോ..
വഴിയും സത്യവുമെന്ന് കാലമേനീയറിഞ്ഞുവോ...?

നിന്റെ ശിരസ്സില്‍ ചാര്‍ത്തിയ മുള്‍ക്കിരീടമിന്നു ഞങ്ങളുടെ-
ഹൃത്തിലെ പാപങ്ങളില്‍ കൊളുത്തി വലിയ്ക്കുന്നു...!
നിന്റെ തിരുമേനിയിലെ ചുടുനിണങ്ങളാലിന്നു...
പാപമോചിതരാക്കാന്‍ ഞങ്ങളിലഭിഷേകിയ്ക്കണമേ നാഥാ...!

Advertisment