Advertisment

പ്രണയത്തിന്റെ നീർമാതളം

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി

Advertisment

publive-image 

രാളുടെ വ്യക്തി സ്വാതന്ത്രത്തിന്റെ മുകളിലേക്ക് കടന്നു കയറുക എന്നത് മലയാളി സമൂഹത്തിന്റെ വർഗ്ഗ ഗുണമാണ് . ഒരു പക്ഷെ പ്രശസ്തി തെളിഞ്ഞു മാത്രം കാണുന്ന വിദ്യാഭ്യാസമായതുകൊണ്ടാണോ എന്നറിയില്ല .

തൃശ്ശൂരിന്റെ വരദാനമായിരുന്ന മാധവികുട്ടി ,കമല സുരയ്യ ആയപ്പോൾ മാധവിക്കുട്ടിയുടെ വ്യക്തിത്വത്തെ ചോദ്യചെയ്യപെടുകയും കരിവാരിയെറിയുകയും ചെയ്ത മഹാന്മാരും, മഹതികളും സ്വന്തം ജീവിതത്തിന്റെ ഇരുളടഞ്ഞവഴികളിലേക്ക് ഉറ്റു നോക്കിയിരുന്നില്ല .

മാധവികുട്ടി എന്നും മാധവികുട്ടിയെന്നറിയപ്പെടാൻ തന്നെയാണ് എന്റെ ആഗ്രഹമെങ്കിലും അവരുടെ ആഗ്രഹങ്ങൾക്ക് തടസ്സമില്ലാതെ അവരുടെ ആത്മാവ് ജീവിക്കട്ടെ , ഞാൻ അവരെ എന്നും മാധവികുട്ടിയെന്നെ വിളിക്കൂ .

ലളിതമായ അക്ഷരങ്ങളെ കൂട്ടിച്ചേർത്തവർ എഴുതിയപ്പോഴെല്ലാം ജീവിതാനുഭവത്തിന്റെ ശേഷിപ്പുകളാണ് അവരെ പ്രശസ്തയാക്കിയതെന്ന് എടുത്തുപറയേണ്ടിരിക്കുന്നു .

ബെന്യാമിൻ ആടുജീവിതത്തിൽ പറയുന്നപോലെ 'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമ്മുക്ക് വെറും കെട്ടുകഥകൾ മാത്രം '. തികച്ചും സത്യന്ധമായ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ നിന്നും ഇങ്ങനെയും വായിച്ചെടുക്കാം " കണ്ടതും കേട്ടതുമായ ചില ജീവിതങ്ങളെ നമ്മൾ അനുഭവിക്കാത്ത കാലത്തോളം അതെല്ലാം കെട്ടുകഥകളായിരിക്കും" .

അനുഭവങ്ങളുടെ തീച്ചൂളകളിൽ പഴമയുടെ സ്ത്രീ പുരുഷാധിപത്യത്തിൽ തനിയെ ഒതുങ്ങിപോയിരുന്നെങ്കിലും ഇനിയൊരു സമൂഹമെങ്കിലും എന്നിലൂടെ പലതും അറിയണം എന്നവർ ആഗ്രഹിച്ചിരുന്നു .

പേനകൾ ചലിച്ചതും നോട്ടമിട്ടതും അക്ഷരങ്ങളിലൂടെ പുറംലോകമറിഞ്ഞപ്പോൾ അവരെ സ്നേഹിച്ചിരുന്നവർ ബഹുമാനിച്ചിരുന്നവർ അവർക്ക് ഭ്രഷ്ട് കൽപ്പിച്ചു . കാലത്തിന്റെ പ്രയാണത്തിൽ മാധവിക്കുട്ടിയുടെ ബാല്യം ആരെയും തൊട്ടു തലോടുന്നതാണ് .

നീർമാതളം പൂക്കുമ്പോഴും , പിന്നീട് അതന്യമായപ്പോഴും മാധവിക്കുട്ടി തളർന്നില്ല മറിച്ച് വേദനിച്ചു . വേദനിച്ചപ്പോഴെല്ലാം അക്ഷരങ്ങളെ കൂട്ടുപിടിച്ച് അവർ മനോഹരമായ കഥകൾ രചിച്ച് ശ്രദ്ധ നേടി .

അതെ , മാധവികുട്ടി സ്നേഹിക്കപ്പെടേണ്ടവൾ തന്നെ . എനിക്കും നിങ്ങൾക്കും അവൾ പ്രണയത്തിന്റെ നീർമാതളം തന്നെ ആണ് . ....

Advertisment