വായനാനുഭവം - കടൽ കടത്തിയ കണ്ണീരോർമ്മകൾ

author-image
admin
New Update

- ആൽബിൻ രാജ്

publive-image

വില : 125 രൂപ
പ്രസാധകർ : ഗ്രീൻ ബുക്ക്സ്

സാഹിത്യകാരനായ ഹരിഹരൻ പങ്ങാരപ്പിള്ളി എഴുതിയ ആത്മ കഥാംശമുള്ള നോവലാണ് കടൽ കടത്തിയ കണ്ണീരോർമ്മകൾ.

Advertisment

ഒരു കഥ പറച്ചിൽ എന്നതിനേക്കാളുപരിയായി, ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനോട് തന്റെ ജീവിതം തുറന്നു പറയുന്ന രീതിയിൽ ആണ് എഴുതിയിരിക്കുന്നത്. ഓരോ വായനക്കാരനും ഈ പുസ്തകത്തെ സമീപിച്ചാൽ മനസ്സിലാകും..

publive-image

കോളേജ് പഠന കാലത്തിനു ശേഷം കൊറിയർ സർവീസിലും, പിന്നീട് നാട്ടിലെ ഒരു സുഹൃത്ത് വഴിയായി ഫാർമസിയിലും ജോലി ചെയ്തിരുന്ന ഹരി, യാദൃശ്ചികമായി സുരേഷ് എന്ന വ്യക്തിയെ കണ്ടു മുട്ടുകയും, ഒരു പ്രമുഖ മരുന്ന് വ്യാപാര കമ്പനിയുടെ മാർക്കറ്റിങ് എക്സിക്യൂട്ടീവ് പദവിയിൽ എത്തി ചേരുന്നു.

കൂടാതെ കമ്പനിയുടെ വളർച്ചക്കായി രാവും പകലും അത്യധ്വാനം ചെയ്യുകയും, ഒപ്പം തന്നെ തന്റെ കുടുംബത്തെ വളരെയധികം ശ്രദ്ധാപൂർവം പുലർത്തുകയും ചെയ്യുന്നു.

തന്റെ കമ്പനിയുടെ വളർച്ചയുടെ ആവശ്യത്തിനായി മറ്റു ചില സുഹൃത്തുക്കളെയും കമ്പനിയിൽ നിയോഗിക്കുകയും, അങ്ങനെ നല്ല രീതിയിൽ ജീവിതം മുന്നോട്ടു പോകുന്നതിനിടെ ചില ബാഹ്യ സമ്മർദ്ദങ്ങൾ മൂലം ആ കമ്പനിയിൽ നിന്നും രാജി വെക്കേണ്ടതായി വരികയും ചെയ്യുന്നു.

തുടർന്നുണ്ടാകുന്ന ആത്മ സംഘർഷങ്ങളും, കൂടാതെ കൂടെ നിന്നവരുടെ ചുവടു മാറ്റങ്ങളും അദ്ദേഹത്തെ ഒരു പ്രവാസ ജീവിതത്തിലേക്ക് എത്തിക്കുന്നതാണ് കഥാസാരം

സ്വന്തം നാടിനോടുള്ള സ്നേഹവും, നാടിന്റെ സൗന്ദര്യവും എഴുത്തു കാരൻ പരാമർശിക്കുന്നു. പഠിച്ചിരുന്ന സ്കൂൾ മുതൽ, ഖാലീദിക്കയുടെ കടയും, നിത്യേന യാത്ര ചെയ്യുന്ന മേക്കാട്ടിൽ ബസും ഒക്കെ കഥയുടെ ഒരു ഭാഗം ആയി വരുന്നു... വളരെ ലളിതവും മനോഹരവും ആയ രീതിയിൽ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു....

Advertisment