കൊച്ചി: സിനിമാ-നാടക പ്രവര്‍ത്തകയായ സജിതാ മഠത്തിലിന്റെ നാല്‍പ്പതു വര്‍ഷത്തെ നാടകജീവിതസ്മരണകളുടെ കൃതിയില്‍ നടന്ന പ്രകാശനം താരനിബിഡമായി. സജിതയുടെ സിനിമാ സഹപ്രവര്‍ത്തകരായ താരങ്ങള്‍ റീമ കല്ലിങ്കലും രമ്യ നമ്പീശനുമാണ് ചടങ്ങില്‍ സംബന്ധിക്കാനെത്തിയത്.
/sathyam/media/post_attachments/KYAYcV5O4kWSp2YUwrys.jpg)
ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച സജിതയുടെ പുസ്തകം അരങ്ങിലെ മത്സ്യഗന്ധികള്‍ കൃതിയുടെ വൈലോപ്പിള്ളി ഹാളില്‍ എഴുത്തുകാരി പ്രിയ എ എസ് റീമ കല്ലിങ്കന് നല്‍കി പ്രകാശിപ്പിച്ചു. കോഴിക്കോട് സര്‍വകലാശാല ഇംഗ്ലീഷ് പ്രൊഫ. ജാനകി ശ്രീധരന്‍ പുസ്തകപരിചയം നടത്തി. നാടകപ്രവര്‍ത്തകരമായ ചന്ദ്രദാസന്‍, ഷൈലജ പി. അന്‍പു, ഗ്രീന്‍ ബുക്‌സ് ഡയറക്ടര്‍ സുഭാഷ് പൂങ്കാട്ട് എന്നിവരും പങ്കെടുത്തു.
/sathyam/media/post_attachments/Xao79Z9xRDmqP9e5jOOd.jpg)
സജിതയുടെ ഓര്‍മയെഴുത്ത് വായിക്കുമ്പോള്‍ അവയെല്ലാം കണ്‍മുന്നില്‍ കാണുന്നതുപോലെ അനുഭവവേദ്യമാകുന്നുവെന്ന് പ്രിയ എ എസ് പറഞ്ഞു. താന്‍ മുതിര്‍ന്ന സഹോദരിയായി കരുതുന്ന സജിത ഇനിയും എഴുതണമന്നാണ് പ്രതീക്ഷയെന്ന് റീമ കല്ലിങ്കല്‍പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us