ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ ഇ1 ലെവൽ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 107 ഒഴിവുണ്ട്. മെഡിക്കൽ ഓഫിസർ,സെക്യൂരിറ്റി ഓഫിസർ, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫിസർ, എഇഇ(എൻവയോൺമെന്റ്), ഫയർ ഓഫിസർ തസ്തികകളിലാണ് അവസരം. ഒാൺലൈനായി അപേക്ഷിക്കണം.
/sathyam/media/post_attachments/AfkkXPcL7IJAhv52nO7n.jpg)
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 18.
യോഗ്യത
മെഡിക്കൽ ഓഫിസർ: എംബിബിഎസ് (കൗൺസിലിൽ അംഗീകൃത റജിസ്ട്രേഷൻ). ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
സെക്യൂരിറ്റി ഓഫിസർ: ബിരുദാനന്തര ബിരുദം. സായുധസേന/ സെൻട്രൽ പൊലീസ് ഓർഗനൈസേഷൻ/സിഎപിഎഫിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
ഫിനാൻസ് ആൻഡ് അക്കൗണ്ടസ് ഒാഫിസർ: ബിരുദം, സിഎ/ഐസിഡബ്ല്യുഎ/ ഫിനാൻസ് സ്പെഷ്യലൈസേഷനിൽ എംബിഎ/ പിജിഡിഎം(ഐഐഎം മാത്രം). കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം.
എഇഇ(എൻവയോൺമെന്റ്): എൺവയോൺമെന്റ് എൻജിനീയറിങ്/ എൺവയോൺമെന്റ് സയൻസ് ബിരുദം. അല്ലെങ്കിൽ എൺവയോൺമെന്റ് എൻജിനീയറിങ്/ എൺവയോൺമെന്റ് സയൻസിൽ എംഇ, എംടെക്. കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം.
ഫയർ ഓഫിസർ: കുറഞ്ഞത് 60% മാർക്കോടെ ഫയർ എൻജിനീയറിങ് ബിരുദം.
ഉയർന്നപ്രായം: ജനറൽ–30 വയസ്, ഒബിസി – 33, എസ്‌സി/എസ്‌ടി–35, ഭിന്നശേഷിക്കാർ-40.
ശമ്പളം: 60000-1,80,000 രൂപ.
റജിസ്ട്രേഷൻ ഫീസ്: ജനറൽ, ഒബിസി വിഭാഗക്കാർക്ക് 370 രൂപ (ബാങ്ക് ചാർജ് ഉൾപ്പെടെ). എസ്ബിഐ വഴി ചെലാനായാണ് ഫീസ് അടയ്ക്കേണ്ടത്. എസ്‌സി/എസ്‌ടി, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്കു ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.ongcindia.com എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us