ഡാറ്റാ സയന്‍സ് : വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് വാരാന്ത്യ ക്ലാസ്

New Update

തൃശൂര്‍:  വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കായി ഐസിറ്റി അക്കാദമി ഒരുക്കുന്ന ഡാറ്റാ സയന്‍സ് വാരാന്ത്യ ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പ്രോഗ്രാമിങ്ങില്‍ താത്പര്യവുമുള്ള പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം.

Advertisment

publive-image

ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ക്ലാസുകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള കോഴ്‌സ് മുന്‍നിര ഐടി കമ്പനികളുമായി കൂടിയാലോചിച്ച് തയാറാക്കിയ സിലബസ് പ്രകാരമുള്ളതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പഠനത്തിനായി ഏഴായിരം പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ലൈബ്രറിയും ക്ലാസിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 25. പുതിയ ബാച്ചില്‍ 24പേര്‍ക്കാണ് പ്രവേശനം. മൂന്ന് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് 25,800 ( പ്ലസ് ടാക്‌സ് ) രൂപയാണ് ഫീസ്.കൊരട്ടി ഇന്‍ഫോ പാര്‍ക്ക് ഐസിറ്റി അക്കാദമി ക്യാംപസില്‍ നടക്കുന്ന ക്ലാസുകള്‍ ഫെബ്രുവരി ഒന്നിന് ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്ക്ക് www.ictkerala.org, 8078102119.

Advertisment