Advertisment

ദിവസവും കട്ടന്‍ ചായ കുടിക്കുന്നവരാണോ ? അറിയാം ഇക്കാര്യങ്ങള്‍ ..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ട്ടന്‍ ചായ കുടിക്കാന്‍ മിക്കവര്‍ക്കും ഇഷ്ടമാണ്. നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ളതിനാലും പോഷകാംശങ്ങള്‍ അടങ്ങിയിട്ടുള്ളതിനാലും ദിവസവും ഒരു ഗ്ലാസ് കട്ടന്‍ ചായ കുടിക്കുന്നത് വളരെ നല്ലതാണ്‌.

Advertisment

കട്ടന്‍ ചായയുടെ ഉയര്‍ന്ന ഓക്‌സിഡേഷന്‍ മറ്റ്‌ ചായകളിലേതിനേക്കാള്‍ ഇതിന്റെ കഫീന്റെ അളവും കടുപ്പവും ഉന്മേഷം ഉയര്‍ത്തും.

publive-image

കൊഴുപ്പ്‌, കലോറി, സോഡിയം എന്നിവ കുറഞ്ഞ കട്ടന്‍ ചായ ശരീര ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഗുണകരമാണ്‌. കാര്‍ബണടങ്ങിയ അനാരോഗ്യകരമായ പാനീയങ്ങള്‍ക്ക്‌ പകരമായി ഇവ ഉപയോഗിക്കാം . കലോറി കൂടുന്നത്‌ തടയും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും.

വിവിധതരം ക്യാന്‍സറുകള്‍ പ്രതിരോധിക്കുന്ന പോളീഫിനോള്‍സ്, തീഫ്ലാവിന്‍സ്, തീരുബിജിന്‍സ്, കാറ്റെച്ചിന്‍സ് തുടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്. ബ്രസ്റ്റ് ട്യൂമറുകളെ തടയാന്‍ കട്ടന്‍ ചായയ്ക്ക് കഴിയുമെന്നാണ് ഒരു പഠനം പറയുന്നത്.

രോഗം ഉണ്ടാക്കുന്ന വിവിധ തരം ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കുന്നതിന്‌ രോഗ പ്രതിരോധ സംവിധാനം ശക്തമായിരിക്കേണ്ടതുണ്ട്‌. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ എന്ന പദാര്‍ത്ഥത്തിന്‌ പകര്‍ച്ചപ്പനി,ജലദോഷം, പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ്‌ തുടങ്ങിയവയ്‌ക്ക്‌ കാരണമാകുന്ന വൈറസുകളെ ചെറുക്കാനുള്ള കഴിവുണ്ട്‌.

അര്‍ബുദത്തെ അടിച്ചമര്‍ത്താന്‍ സഹായിക്കുന്ന കാര്യത്തില്‍ കാറ്റെചിന്‍ എന്ന തരം ടാന്നിന്‍ പ്രശസ്‌തമാണ്‌. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കൈലാമിന്‍ ആന്റിജെന്‍സ്‌ രോഗപ്രതിരോധം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ദിവസവും കട്ടന്‍ചായ കുടിക്കുന്നത് ഹൃദയാഘാതത്തെ ചെറുക്കാന്‍ സഹായിക്കും. കട്ടന്‍ചായയില്‍ അടങ്ങിയിരിക്കുന്ന ഫ്ലാവൊനോയ്ഡ്സ് എന്ന ആന്‍റി ഓക്സിഡന്‍റാണ് ഇതിന് സഹായിക്കുന്നത്. ഹൃദയാരോഗ്യത്തിന് ആവശ്യമുള്ള ആന്‍റി ഓക്‌സിഡന്റുകളുടെ കലവറയാണ് കട്ടന്‍ചായ.

കോശങ്ങള്‍ക്കും ഡിഎന്‍എയ്‌ക്കും സംഭവിക്കുന്ന കേടുപാടുകളെ ചെറുക്കുന്ന പോളിഫിനോള്‍സ് കട്ടന്‍ചായയില്‍ അടങ്ങിയിട്ടുണ്ട്. ചായയില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കല്‍സ് അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമമാണ്. കട്ടന്‍ചായയിലെ ഫ്ലൂറൈഡ്, പല്ലുകള്‍ക്കും അസ്ഥികള്‍ക്കും നല്ലതാണ്.

 

Advertisment