Advertisment

തടി കുറയ്‌ക്കാന്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ഡീടോക്സ് ഡ്രിങ്കുകൾ പരിചയപ്പെടാം ..

New Update

ടി കുറയ്ക്കാൻ സഹായിക്കുന്ന ഡീടോക്സ് ഡ്രിങ്കുകൾ പരിചയപ്പെടാം.

Advertisment

publive-image

വെള്ളരിയും പുതിനയും

കുക്കുമ്പർ അഥവാ സാലഡ് വെള്ളരിയും പുതിനയും ചേർന്നാൽ അത് ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം നീക്കുകയും ദഹനത്തിനു സഹായി ക്കുകയും ചെയ്യും. സാലഡ് വെള്ളരിയിലും ആന്റിഓക്സിഡന്റു കൾ ധാരാളമുണ്ട്. ശരീരത്തിലെ ജലാംശം നിലനിർത്താനും ഇത് സഹായിക്കും. വെള്ളരിക്ക ജ്യൂസിൽ അൽപം പുതിനയില ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

ഇഞ്ചിയും നാരങ്ങയും

ഉദരപ്രശ്നങ്ങൾ അകറ്റാനും ദഹനം എളുപ്പമാക്കാനും ഇഞ്ചി സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ വളരെ നല്ലതാണ് ഇഞ്ചിയും നാരങ്ങയും. നാരങ്ങ ജീവകം സി, ആന്റി ഓക്സിഡന്റുകൾ ഇവയാൽ സമ്പന്നമാണ് ഇഞ്ചിയും നാരങ്ങയും. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളോട് പൊരുതുന്നു.

ദിവസവും രാവിലെ ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ അൽപം ഇഞ്ചി നീരും നാരങ്ങ നീരും ചേർത്ത് കുടിക്കുക.

ഉലുവ വെള്ളം

തടി കുറയ്ക്കാൻ വളരെ നല്ലതാണ് ഉലുവ വെള്ളം. ഉലുവ വെള്ളം വെറുംവയറ്റിൽ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ സഹായിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് വളരെ നല്ലതാണ് ഉലുവ വെള്ളം.

ഗ്രീൻടീയും നാരങ്ങയും

തടി കുറയ്ക്കാൻ വളരെ നല്ലതാണ് ​ഗ്രീൻടീയും നാരങ്ങ നീരും. ആദ്യം ഗ്രീൻടീയുടെ ഇലകൾ വെള്ളത്തിൽ തിളപ്പിക്കുക. വെള്ളം തിളച്ച് കഴിയുമ്പോൾ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കാം. തടി കുറയ്ക്കാൻ നല്ലൊരു ഡ്രിങ്കാണ് ഇത്. ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള ഇത് ഊർജ്ജമേകുന്നതോടൊപ്പം കാലറി കത്തിച്ചു കളയുകയും ശരീരത്തെ വിഷമുക്തമാക്കുയും ചെയ്യും.

Advertisment