ചിലയിനം ഭക്ഷണം ഉറക്കം നേടാന്‍ സഹായിക്കുകയും ചിലത് ഉറക്കം നഷ്ടപ്പെടാന്‍ കാരണമാകുകയും ചെയ്യും. ഇത്തരം ഭക്ഷണങ്ങളെ അറിഞ്ഞ് ഭക്ഷണശൈലി മാറ്റിയാല്‍ അത് പലപ്പോഴും നല്ല ആരോഗ്യത്തിനും മാനസിക സംതൃപ്തിക്കും കാരണമാകും. ഏതൊക്കെ ഭക്ഷണങ്ങളാണ് ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നതെന്നു നോക്കാം.
/)
ചിക്കന്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ രാത്രിയില്‍ ചിക്കനെ അങ്ങ് മാറ്റി നിര്‍ത്തുന്നതാണ് നല്ലത്. ഉറക്ക൦ നഷ്ടപ്പെടാന്‍ കാരണമാകുന്ന ഭക്ഷണമാണ് ചിക്കന്‍.
ഡാര്‍ക്ക് ചോക്ലേറ്റും ഇത്തരത്തില്‍ ഉറക്കത്തിന് വിലക്ക് തീര്‍ക്കുന്ന ഭക്ഷണങ്ങളുടെ ഗണത്തില്‍ പെടുന്നതാണ്. നല്ല ഉറക്കം ആഗ്രഹിക്കുന്നവര്‍ ഒരിക്കലും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ചോക്ലേറ്റ് കഴിക്കരുത്.
അധികം സ്‌പൈസുകള്‍ ചേര്‍ത്ത ഭക്ഷണം കിടക്കും മുമ്പ് കഴിക്കുന്നതും ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. ഇത് വയറെരിച്ചിലിനും ഗ്യാസുണ്ടാകുന്നതിനും കാരണമാകും. അതുമൂലം ഭാഗികമായോ പൂര്‍ണ്ണമായോ നിങ്ങള്‍ക്ക് ഉറക്കം നഷ്ടമാകാം.
കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണവും പരമാവധി അത്താഴത്തില്‍ നിന്നും ഒഴിവാക്കുക. ഇതും വയറെരിച്ചിലും ഗ്യാസും ഉണ്ടാക്കാനേ ഉപകരിക്കൂ.
കാപ്പി കുടിക്കുന്നത് ഉറക്കം പോകാന്‍ കാരണമാകും. കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ പലപ്പോഴും ഉറക്കത്തെ ഇല്ലാതാക്കും.
രാത്രി ഗ്രീന്‍ ടീ കുടിയ്ക്കുന്നതും ആരോഗ്യത്തിനും ഉറക്കത്തിനും ക്ഷീണമുണ്ടാക്കും.
വെള്ളത്തിന്റെ അംശം ധാരാളം അടങ്ങിയ ഭക്ഷണവും കിടക്കും മുമ്പ് ഒഴിവാക്കുന്നതാണത്രേ നല്ലത്.