പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍ …

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, October 15, 2019

ടുക്കളയിൽ പാചകം എളുപ്പമാക്കുന്നതിന് ഏറ്റവും ഉപകാരപ്രദമായ ഉപകരണമാണ് പ്രഷർകുക്കർ. എന്നാല്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അപകടങ്ങളുണ്ടാകാന്‍ എളുപ്പവുമാണ്. കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ;

കുക്കറിന്റെ സേഫ്റ്റി വാല്‍വ് അതാതു സമയത്തു തന്നെ മാറാന്‍ ശ്രദ്ധിക്കണം. അതേ കമ്പനിയുടെ തന്നെ നോക്കി വാങ്ങിക്കുകയും വേണം. ഒരു കുക്കറിന്റ വാല്‍വ് മറ്റൊരു കുക്കറിന് പാകമായെന്നു വരില്ല. മാത്രമല്ലാ, ഇവ അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഓരോ ദിവസവും ഉപയോഗം കഴിയുമ്പോൾ വാഷറും വെയ്റ്റും എല്ലാം വൃത്തിയാക്കി വയ്ക്കണം. ഇതില്‍ ആഹാര വസ്തുക്കള്‍ പറ്റിപിടിക്കാതെ ശ്രദ്ധിക്കണം.

പ്രഷര്‍ കുക്കറില്‍ ഒരിക്കലും മുഴുവനായും ആഹാരം വയ്ക്കരുത്. പകുതി മാത്രമെ വയ്ക്കാവൂ. വല്ലാതെ കുത്തിനിറച്ച് ഭക്ഷണം പാകം ചെയ്താല്‍ കുക്കര്‍ കേടാവുകയും ചെയ്യും.

ആവി മുഴുവനും പോകാതെ കുക്കറിന്റെ അടപ്പ് തുറക്കരുത്. പെട്ടെന്ന് കുക്കര്‍ തുറക്കേണ്ടി വന്നാല്‍ പച്ചവെള്ളത്തില്‍ ഇറക്കി വച്ചിട്ടു തുറക്കുക. അല്ലെങ്കില്‍ പച്ചവെള്ളം കുക്കറിന് മുകളിലേക്ക് തുറന്നൊഴിക്കുക.

പയർ പരിപ്പ് എന്നിവ വേവിക്കുമ്പോൾ ആവശ്യത്തിന് വെള്ളം വയ്ക്കുക.

എല്ലാ ദിവസവും ഉപയോഗിച്ച ശേഷം പ്രഷർകുക്കർ വൃത്തിയാക്കി വയ്ക്കുക.

 

×