Advertisment

പച്ചക്കറികള്‍ അരിഞ്ഞ ശേഷമാണോ കഴുകാറുള്ളത് ? അരിഞ്ഞ പച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ ?

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

മയക്കുറവ് മൂലം പച്ചക്കറികളൊക്കെ അരിഞ്ഞു ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഇങ്ങനെ പച്ചക്കറികള്‍ അരിഞ്ഞു സൂക്ഷിക്കുന്നത് അതിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടുത്തുകയെ ചെയ്യൂ. കാരണം ഒരിക്കല്‍ അരിഞ്ഞുകഴിയുമ്പോള്‍ തന്നെ അവ വായുവുമായി സമ്പര്‍ക്കത്തിലായിക്കഴിഞ്ഞു. പിന്നീട് പാകം ചെയ്ത് കഴിച്ചാലും അതിന്റെ ഗുണങ്ങള്‍ നഷ്ടമായിക്കഴിഞ്ഞിരിക്കും.

Advertisment

അതേപോലെ തന്നെ പച്ചക്കറികള്‍ തണുത്ത വെള്ളത്തിലിട്ട് നന്നായി കഴുകിത്തുടച്ച് നനവ് നീക്കി വേണം ഫ്രിഡ്ജില്‍ വെക്കാന്‍. സവാള, ഉരുളക്കിഴങ്ങ്, ഉള്ളി പോലുള്ളവ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല. നല്ല വായുസഞ്ചാരമുള്ള കൊട്ടകളില്‍ അവ സൂക്ഷിക്കാം.

publive-image

അതേപോലെ, പച്ചക്കറികള്‍ കഴുകിയതിന് ശേഷം വേണം കത്തിയുപയോഗിച്ച് അരിയാന്‍.  കാരണം, അരിഞ്ഞ പച്ചക്കറികള്‍ കഴുകുന്നത് അതിലെ പോഷകങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാക്കും. ഒരിക്കലും വളരെ ചെറിയ കഷ്ടണങ്ങളായി പച്ചക്കറികള്‍ അരിയരുത്. ഇതും പച്ചക്കറിയുടെ ഗുണങ്ങള്‍ ചോര്‍ന്നുപോകുന്നതിന് കാരണമാകും.

പച്ചക്കറികള്‍ ഒരുപാട് നേരത്തേക്ക് അടുപ്പില്‍ വയ്ക്കരുത്. അതുപോലെ വലിയ തീയില്‍ പാകം ചെയ്യുകയും അരുത്. ഇവ രണ്ടും പച്ചക്കറിയുടെ ഗുണങ്ങളെ ഇല്ലാതാക്കാനേ ഉപകരിക്കൂ. കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ തീയില്‍ വേവിച്ചെടുക്കാന്‍ ശീലിക്കുക.

പച്ചക്കറികള്‍ വേവിക്കുമ്പോള്‍ കുറഞ്ഞ അളവില്‍ മാത്രം വെള്ളം ചേര്‍ക്കുക. പച്ചക്കറിയിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ഈ വെള്ളത്തിലേക്ക് വലിയ രീതിയില്‍ കലര്‍ന്ന് നഷ്ടമായിപ്പോകും എന്നതിനാലാണ് ഇത്. മൂടിവച്ച് വേവിച്ചാല്‍ വെള്ളം കുറവ് ചേര്‍ത്താലും പച്ചക്കറികള്‍ കരിയില്ല.

 

Advertisment