എല്‍ ഇ ഡി ലൈറ്റുകളുടെ വെളിച്ചത്തില്‍ ദീര്‍ഘനേരം ഇരിക്കാറുണ്ടോ ? മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധര്‍

ഹെല്‍ത്ത് ഡസ്ക്
Wednesday, May 29, 2019

ൽ ഇ ഡി ലെെറ്റുകൾ ലോകത്ത് ജനപ്രിയമാകാൻ കാരണം കുറഞ്ഞ ഊർജോപയോ​ഗവും നീണ്ട കാലത്തെ പ്രവർത്തനക്ഷമതയുമൊക്കെയാണ്. എന്നാല്‍ എൽ ഇ ഡി ലെെറ്റുകളുടെ അമിത ഉപയോ​ഗം കാഴ്ചയെ തകരാറിലാക്കുമെന്നും ഉറക്കപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഗവേഷകരുടെ മുന്നറിയിപ്പ്.

എൽ ഇ ഡി ലെെറ്റുകളുടെ കീഴിൽ ദീർഘനേരം കഴിയുന്നവരിൽ വലിയ തോതിൽ ഉറക്കപ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്.

എൽ ഇ ഡി ലെെറ്റുകളിൽ നിന്ന് പുറത്തുവരുന്ന നീലരശ്മികൾ ഫോട്ടോടോക്സിക് ഇഫക്ടിന് കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു. സാധാരണ പ്രകാശത്തെക്കാൾ കൂടിയതോതിൽ നീലപ്രകാശം മലിനീകരണമായി കണക്കാക്കാമെന്ന് ഇന്റർനാഷണൽ ബ്ലൂ സ്കെെ അസോസിയേഷനും മുന്നറിയിപ്പ് നൽകിയിരുന്നു.

ഫ്രാൻസിലെ ഫ്രഞ്ച് ഹെൽത്ത് അതോറിറ്റി, അമേരിക്കയിലെ മോർഹൗസ് സ്കൂൾ ഓഫ് മെഡിസിൻസ്, കൊളംബിയ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ എന്നിവരാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

 

×