നിപ: പഴങ്ങള്‍ കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ? അറിയാം ഇക്കാര്യങ്ങള്‍ ..

ഹെല്‍ത്ത് ഡസ്ക്
Tuesday, June 4, 2019

കേരളത്തില്‍ രണ്ടാം തവണയും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ വിവിധ തരത്തിലുള്ള ആശങ്കകളും ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുകയാണ്. വൈറസ് ബാധയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള സംശയങ്ങളാണ് ഉയര്‍ന്നുവരുന്നത്.

പഴങ്ങളില്‍ നിന്നും മനുഷ്യരിലെക്ക് നിപ ബാധിക്കുമോ എന്ന സംശയം പലരിലുമുണ്ട്‌. പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറല്‍ ഉള്ളതുമായ പഴങ്ങളും പച്ചക്കറികളും കഴിക്കരുത് എന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. അല്ലാതെ പഴങ്ങളും പച്ചക്കറികളും കഴിക്കരുത് എന്നല്ല. ചൂടുവെള്ളത്തില്‍ നന്നായി കഴുകി ഉപയോഗിക്കാം.

വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം വരാനുളള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പും ഡോക്ടര്‍മാരും വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ പക്ഷിമൃഗാദികളും വവ്വാലും കടിച്ച പഴങ്ങള്‍ കഴിക്കാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശമുണ്ട്.

വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്, വവ്വാലുകളുളള സ്ഥലങ്ങളിലെ കള്ള് ഒഴിവാക്കുക, പകുതി കടിച്ചത്, കേടായ പഴങ്ങള്‍ തുടങ്ങിയ കഴിക്കരുത് എന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. നന്നായി വൃത്തിയാക്കിയതിന് ശേഷം മാത്രമേ പുറത്തുനിന്ന് വാങ്ങുന്ന പഴങ്ങളും കഴിക്കാവൂ.

 

×