അമിതവണ്ണം ഉണ്ടാകാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം .. 

ഹെല്‍ത്ത് ഡസ്ക്
Sunday, September 8, 2019

ന്ന് പലരുടെയും പ്രശ്നമാണ് അമിതവണ്ണം.  പുതിയ ഭക്ഷണശീലങ്ങളും വ്യായാമക്കുറവുമൊക്കെയാണ് ഇന്ന് പലരെയും അമിതവണ്ണത്തിലേക്ക് നയിക്കുന്നത്. ഇതുമൂലം പല രോഗങ്ങളും ഉണ്ടാകുന്നു.  ഭക്ഷണ ശീലങ്ങളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അമിത വണ്ണം കുറയ്ക്കാന്‍ സാധിക്കും.

പ്രധാന ഭക്ഷണത്തിനു മുമ്പ് സാലഡ് ശീലമാക്കുക. നാരുള്ള പച്ചക്കറി കൂടുതൽ കഴിക്കാം. കിഴങ്ങ് പോലുള്ളവ കുറയ്ക്കണം. ഭക്ഷണത്തിൽ അധികം വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക. ദിവസവും ഏതെങ്കിലും ഒരു പഴമോ ഒരു പച്ചക്കറിയോ കഴിച്ചു എന്ന് ഉറപ്പുവരുത്താം.

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. പഴച്ചാറുകൾക്കൊപ്പം പഞ്ചസാര ചേർത്ത് കഴിക്കരുത്. ഗ്രീന്‍ ടീ പതിവായി കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ പറയുന്നു. ഷുഗർഫ്രീ ആയിരിക്കണം എന്നു മാത്രം.

പ്രധാന ആഹാരസമയത്തിനു മുമ്പ് രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കാൻ മറക്കരുത്. ടിവി കാണുന്നതിനിടയിലോ വായനക്കിടയിലോ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാന്‍ കാരണമാകും.

 

×