Advertisment

ഈ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ ? ആകാശത്തുപറക്കുന്ന ഒരു വിമാനത്തിൽനിന്ന് ഒരുപറ്റമാൾക്കാർ താഴേക്കുചാടാനായി തയ്യാറെടുത്തു നിൽക്കുന്നു !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

കാശത്തുപറക്കുന്ന ഒരു വിമാനത്തിൽനിന്ന് ഒരുപറ്റമാൾക്കാർ താഴേക്കുചാടാനായി തയ്യാറെടുത്തു നിൽക്കുന്നു. പലരും നിൽക്കുന്നത് അപകടകരമായ അവസ്ഥയിലും. 1980 കളിൽ പുറത്തിറങ്ങിയ ഈ ചിത്രം കണ്ടു ലോകമെല്ലാം ഞെട്ടിത്തരിച്ചുപോയിരുന്നു..

Advertisment

publive-image

ഇതെന്താണെന്നല്ലേ ? ഇവരെല്ലാം സ്‌കൈ ഡൈവേഴ്‌സാണ്.കാലിഫോർണിയയിലെ എൽസിനോർ തടാകത്തിനുമുകളിൽക്കൂടി പറക്കുന്ന വിമാനത്തിൽനിന്ന് കൂട്ടമായി താഴേക്കു ഡൈവ് ചെയ്യാൻ വേണ്ടിയാണിവർ ഇങ്ങനെ നിലകൊണ്ടിരിക്കുന്നത്.

publive-image

<പാരീസിലെ Arc de Triomphe>

ഇത്തരമുള്ള ഡൈവിംഗ് പരിശീലനങ്ങൾ അക്കാലത്ത് അവിടെ സാധാരണമായിരുന്നെങ്കിലും അതിന്റെ ഏരിയൽ വ്യൂ പകർത്തുക എളുപ്പമായിരുന്നില്ല.

ലിയോ മൗസൺ എന്ന വൈമാനികൻ വാതിലില്ലാത്ത ചെറിയ സെസ്‌ന വിമാനത്തിൽപ്പറന്നുചെന്നാണ് ഈ അദ്‌ഭുതദൃശ്യം അന്ന് ( 1980 ) പകർത്തിയത്.

publive-image

<9/11 ആക്രമണത്തിൽ ന്യൂയോർക്കിലെ Twin ടവറുകൾ തകരുന്ന ഏരിയൽ ചിത്രം അമേരിക്കൻ പോലീസ് പുറത്തുവിട്ടത്>

ഏരിയൽ ഫോട്ടോഗ്രാഫി തുടങ്ങിയിട്ട് ഇപ്പോൾ 150 വർഷമാകുകയാണ്.ബ്രിട്ടനിലെ രണ്ടു ഫോട്ടോഗ്രാ ഫർമാർ ചേർന്ന് ഇത്തരത്തിലുള്ള അത്ഭുതകരമായ ആകാശത്തുനിന്നുള്ള ചിത്രങ്ങൾ ചേർത്ത ഒരു കോഫി ടേബിൾ ബുക്ക് ' FROM ABOVE ' തയ്യറാക്കിയിരിക്കുകയാണ്.ഇത് ഉടൻതന്നെ പ്രകാശനം ചെയ്യപ്പെടും.

Advertisment