ദക്ഷിണാഫ്രിക്കയിലെ വിവാദ വ്യവസായികളായ അജയ് ഗുപ്ത, അതുൽ ഗുപ്ത സഹോദരന്മാരുടെ മക്കളായ സൂര്യകാന്തിന്റെയും, ശശാങ്കിന്റേയും വിവാഹം ഈ മാസം 22 ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ദെഹ്‌റാഡൂണിലെ സുഖവാസകേന്ദ്രമായ ഔലിയിൽ നടക്കുകയാണ്..
/sathyam/media/post_attachments/K1iD3zFoE9TjqQUZGez9.jpg)
200 കോടി രൂപ ചിലവിട്ടു നടത്തുന്ന വിവാഹത്തിൽ ഹോളിവുഡ്,ബോളിവുഡ് താരങ്ങളും, ഇന്ത്യയിലെയും ദക്ഷിണാഫ്രിക്കയിലെയും രാഷ്ട്രീയ വ്യവസായ പ്രമുഖരും എത്തുന്നുണ്ട്. അതിഥികളെ ഔലിയിൽ എത്തിക്കാനായി 20 ഹെലിക്കോപ്പ്റ്ററുകൾ തയ്യാറാക്കി നിർത്തിയിരുന്നെങ്കിലും നൈനിറ്റാൾ ഹൈക്കോടതി ഹെലികോപ്റ്ററുകൾക്കു അനുമതി നിഷേധിച്ചു. ഇനി അവരെ ആഡംബര വാഹനങ്ങളിൽ വിവാഹവേദി യിൽ എത്തിക്കാനാണ് ശ്രമം...
/sathyam/media/post_attachments/7wbtaIuKj8N3ZAJiVYoW.jpg)
സൂര്യകാന്ത് വിവാഹം കഴിക്കുന്നത് ഡൽഹിയിലെ ഡയമണ്ട് വ്യവസായിയായ സുരേഷ് സിംഗളിന്റെ മകൾ 'കൃതിക' യെയും, ശശാങ്ക് വിവാഹം കഴിക്കുന്നത് ദുബായിലെ ബിസ്സിനസ്സ് മാനായ വിശാൽ ജലാന്റെ മകൾ 'ശിവാംഗി' യേയുമാണ് .
സ്വിറ്റ്‌സർലാന്റിലെ ദാവോസ് പോലെ ടൂറിസത്തിനു വിശ്വപ്രസിദ്ധമാണ് ഔലി താഴ്വരകൾ. മഞ്ഞുമലകളും പുൽമേടുകളും സ്വച്ഛന്ദമായി ഒഴുകുന്ന തെളിനീർവാഹിനികളായ അരുവികളും സുഖശീതളമായ കാലാവസ്ഥയും പ്രകൃതിരമണീയമായ കാഴ്ചകളും കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം.
/sathyam/media/post_attachments/TNUvCXVAXai2iaEqZxPT.jpg)
ഈ ആഡംബര വിവാഹത്തിന് 100 പൂജാരിമാരാണുണ്ടാകുക, വിവാഹ ആഘോഷങ്ങൾ ഇക്കഴിഞ്ഞ 18 മുതൽ തുടങ്ങിക്കഴി ഞ്ഞു. ദിവസവും പ്രശസ്തരുടെ സംഗീതക്കച്ചേരിയും, കവിയരങ്ങും ,നൃത്തവും മറ്റു വിവിധ കലാപരിപാടികളും അതിഥികൾക്കായി നടത്തപ്പെടുന്നു.,
വിവാഹക്ഷണക്കത്ത് വെള്ളിയിൽത്തർത്ത ഒരു ബോക്‌സായിരുന്നു. അതിൽ 6 വെള്ളി ഷീറ്റുകളിലായാണ് വിവാഹവിവരങ്ങൾ ആലേഖനം ചെയ്തിരുന്നത്. ഓരോ ക്ഷണക്കത്തിനും ( ബോക്സ് ) 4 കിലോഗ്രാം ഭാരമുണ്ടായിരുന്നു.
/sathyam/media/post_attachments/VYzTndqJSfdrQfZ6mDfD.jpg)
വിവാഹത്തിനായി ഔലിയിലെ ക്ലിപ്പ് ടോപ്പ് ഹോട്ടൽ മുഴുവൻ ബുക്ക് ചെയ്ത് ആ പ്രദേശം മുഴുവൻ പൂക്കളും തോരണങ്ങളും വൈദ്യുതവിളക്കുകളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. നൂറുകണക്കിന് ഏ.സി ടെന്റുകളാണ് അതിഥികൾക്കായി നിർമ്മിച്ചിരിക്കുന്നത്. മുഗൾ,ചൈനീസ്,കോണ്ടിനന്റൽ തുടങ്ങി ലോകോത്തരവിഭവങ്ങളാണ് ദിവസവും അതിഥികൾക്കായി വിളമ്പുന്നത്. 18 നു തുടങ്ങിയ വിവാഹ ആഘോഷങ്ങൾക്ക് 22 നു പരിസമാപ്തിയാകും.
/sathyam/media/post_attachments/V5ey8j98G9K42kKKrdu1.jpg)
വിവാഹവേദിക്കടുത്ത് തദ്ദേശവാസികളുടെ ഒരു മാർക്കറ്റും തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാം ലഭ്യമാണ്. അതിഥികൾക്കായാണ് ഈ മാർക്കറ്റൊരുക്കിയിരിക്കുന്നത്.ആർക്കും എന്തും വാങ്ങാം. പണം നൽകേണ്ടതില്ല. അതിഥികൾ വാങ്ങുന്ന സാധനങ്ങൾക്കുള്ള വില ഉടമസ്ഥർക്ക് നൽകുന്നതും ഗുപ്‍ത സഹോദരന്മാരാണ്.
/sathyam/media/post_attachments/BNVAMYs5QuoEdvNRNLMh.jpg)
ഈ ആഡംബര വിവാഹത്തിനെതിരേ നൈനിറ്റാൾ ഹൈക്കോടതി ശക്തമായ നിലാപാടാണെടുത്തിരി ക്കുന്നത്. വിവാഹ ധൂർത്തിനെതിരേ ഹൈക്കോടതിയിൽ ഒരുകൂട്ടം പാരിസ്ഥിതി പ്രവർത്തകർ സമർപ്പിച്ച ഹർജിയെത്തുടർന്നാണ് കോടതിയിടപെടൽ ഉണ്ടായത്..
/sathyam/media/post_attachments/PtaSFnKgVzG1KE79pC4n.jpg)
പരിസ്ഥിതിക്ക് കോട്ടം വരുന്ന ഒരു നടപടികളും ഉണ്ടാകാൻ പാടില്ലെന്നും , മാലിന്യങ്ങൾ സംസ്കരിക്കാതെ വലിച്ചെറിയുകയോ ,ശബ്ദകോലാഹലങ്ങളോ ,ഉച്ചഭാഷിണി ഉപയോഗമോ ,വാഹനങ്ങളുടെ ബാഹുല്യമോ ഉണ്ടായാൽ കർശനനടപടി കൈക്കൊള്ളാൻ ജില്ലാ കളക്ടർക്കും, മുൻസിപ്പൽ കമ്മീഷണർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ വിവാഹത്തിന്റെ നിരീക്ഷണത്തിനായി സംസ്ഥാന പൊല്യൂഷൻ നിയന്ത്രണ ബോർഡ് സെക്രട്ടറിയെ ഹൈക്കോടതി നേരിട്ട് ചുമതലപ്പെടുത്തുകയും ചെയ്തു.
ഇതുകൂടാതെ സെക്യൂരിറ്റി എന്ന നിലയിൽ 5 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവെക്കാനും ഉത്തരവായി. ആദ്യം ഇത് 2 കോടിയായിരുന്നു നിശ്ചയിച്ചത്. പിന്നീട് 5 കോടിയായി ഉയർത്തി. മലിനീകരണമോ ,പാരിസ്ഥി തി പ്രശ്നമോ, റോഡുകൾക്ക് കേടുവരുകയോ ചെയ്‌താൽ ഈ തുക ജപ്തിചെയ്യുമെന്നും അല്ലാത്തപക്ഷം അത് മടക്കിനൽകുമെന്നും കോടതി വ്യക്തമാക്കി. തുക ഇന്നലെത്തന്നെ അവർ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us