മഹാനായകന് 'ദാദാസാഹിബ് ഫാൽക്കെ' !!
1968 ൽ അദ്ദേഹം സിനിമയിൽ അഭിനയിക്കാനായി നിർമ്മാതാക്കൾക്ക് അയച്ചുനൽകിയ ചിത്രമാണ് രണ്ടാമത്തേത്. 6 അടി 2 ഇഞ്ചു ഉയരവും സ്ഥൂലശരീരവും ആകർഷകമല്ലാത്ത മുഖവും ഇതായിരുന്നു ഫോട്ടോ നിരസിച്ചുകൊണ്ടുള്ള ബോളിവുഡ് നിർമ്മാതാക്കളുടെ പ്രതികരണം. മാത്രവുമല്ല അവർ ഇതുകൂടി ചേർത്തു. നിങ്ങൾക്കൊപ്പമഭിനയിക്കാൻ ഒരു നായികയെയും കിട്ടില്ല.
/sathyam/media/post_attachments/XIEBqjWnuB0nBI0r6DRj.jpg)
പിന്നീട് നടന്നതിനൊക്കെ കാലമാണ് സാക്ഷിയായത്. 1969 ൽ മലയാളത്തിന്റെ മഹാനായകൻ മധുവിനൊപ്പം കെ എ അബ്ബാസ് സംവിധാനം ചെയ്ത "സാത്ത് ഹിന്ദുസ്ഥാനി" എന്ന ചിത്രത്തിൽ തുടങ്ങിയ അഭിനയജീവിതം ബോളിവുഡ് സൂപ്പർസ്റ്റാർ പദവിയും കടന്ന് ഹിന്ദി സിനിമയിലെ 'വൺ മാൻ ഇൻഡസ്ട്രി' എന്ന നിലയിലേക്കെത്തപ്പെട്ടു.
സർവ്വകാല റിക്കാർഡായ ഷോലെ ഉൾപ്പെടെ ആനന്ദ്,ജൻജീർ ,ദീവാർ,ഡോൺ ,കൂലി,കാലാ പത്ഥർ , അഗ്നിപഥ്, ബ്ളാക്ക്,പാ,പീക്കു തുടങ്ങി എത്രയെത്ര ഹിറ്റുകൾ. 50 വർഷത്തെ സമൃദ്ധമായ അഭിനയജീവിതം. തികച്ചും നൂറ്റാണ്ടിലെ മഹാനായകൻ തന്നെയാണദ്ദേഹമെന്ന് കാലവും കയ്യൊപ്പുചാർത്തിക്കഴിഞ്ഞു.
ആൾ ഇന്ത്യ റേഡിയോ നടത്തിയ ഓഡിഷനിൽ ഒട്ടും ആകർഷകമല്ലാത്ത ശബ്ദം എന്ന് മുദ്രകുത്തി അദ്ദേഹത്തെ പുറന്തള്ളിയപ്പോൾ അതിനും കാലം കരുതിവച്ച പ്രതികാരം കണക്കുതീർക്കലായി മാറപ്പെട്ടു. 1981 ൽ ലാവാറിസ് എന്ന സിനിമയ്ക്കായി അദ്ദേഹമാലപിച്ച " മേരെ അംഗണെ മേം തുംഹാര ക്യാ കാം ഹേ " എന്ന ഗാനം ആകാശവാണി ഏറ്റവും കൂടുതൽ തവണ പ്രക്ഷേപണം ചെയ്യുകയുണ്ടായി.
/sathyam/media/post_attachments/O2mw9JrBItAVyIUtSLOs.jpg)
മതസൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണമാണ് ബച്ചൻ കുടുംബം. അച്ഛൻ ഹരിവംശ് റായ് ബച്ചൻ ഉത്തർ പ്രദേശിലെ ഹിന്ദു ശ്രീവാസ്തവ കമ്യൂണിറ്റി അംഗവും പ്രശസ്തനായ കവിയും സാഹിത്യകാരനുമായിരുന്നു. അമ്മ തേജി ബച്ചൻ പഞ്ചാബിലെ സിഖ് സമുദായക്കാരിയായിരുന്നു.
അമിതാബിന്റെ ഭാര്യ പ്രശസ്ത നടിയായിരുന്ന ജയഭാദുരി ബംഗാൾ സ്വദേശിനിയാണ്. മകൻ അഭിഷേക് ബച്ചൻ വിവാഹം കഴിച്ചത് മംഗലാ പുരത്തുകാരിയും തുളു വംശജയായ മുൻ ലോകസുന്ദരി ഐശ്വര്യാ റായിയെയായിരുന്നു. അമിതാബിന്റെ മകൾ Sweta Bachan ൻ വിവാഹം കഴിച്ചത് പഞ്ചാബി ഹിന്ദുവായ നിഖിൽ നന്ദയെയാണ്..
2015 ൽ പത്മഭൂഷൺ നൽകി രാഷ്ട്രമാദരിച്ച അദ്ദേഹം നാലുതവണ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.
വൈകിയ വേളയിലായാലും ഇപ്പോൾ ദാദാസാഹിബ് ഫാൽക്കേ പുരസ്‌ക്കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.. അഭിനന്ദനങ്ങൾ..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us