അംബാനി പാപ്പരായി ? തനിക്ക് സ്വത്തുവകകളൊന്നുമില്ലെന്നും പൂർണ്ണമായും പാപ്പരാണെന്നും പ്രഖ്യാപിച്ച് അനിൽ അംബാനി !!

പ്രകാശ് നായര്‍ മേലില
Monday, February 10, 2020

ലോകത്തെ ആറാമത്തെ സമ്പന്നനായിരുന്ന അനിൽ അംബാനി, കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ഒരു കോടതിയിൽ തന്റെ നെറ്റ് വർത്ത് പൂജ്യമാണെന്നും അതുകൊണ്ടുതന്നെ താൻ പാപ്പരാണെന്നും പ്രഖ്യാപിച്ചിരിക്കുന്നു.

മൂന്നു ചൈനീസ് ബാങ്കുകൾക്ക് പലിശയുൾപ്പെടെ അംബാനിയുടെ കമ്പനി നൽകാനായുള്ള 700 മില്യൺ ഡോളർ (5000 കോടി രൂപയിലധികം) തിരിച്ചുലഭിക്കാൻ വേണ്ടി അവർ ലണ്ടനിലെ കോടതിയിൽ നൽകിയ കേസിലാണ് അനിൽ അംബാനിയുടെ മകൻ അൻമോൾ അംബാനി കോടതിയിൽ ഹാജരായി ഈ വിവരം ധരിപ്പിച്ചത്.

Industrial and Commercial Bank of China Ltd ,China Development Bank,Export & Import Bank of China എന്നിവയിൽ നിന്നാണ് അനിൽ അംബാനി പണം കടമെടുത്തിരുന്നത്.

ലണ്ടൻ കോടതി, ആദ്യം 100 മില്യൺ ഡോളർ കോടതിയിൽ കെട്ടിവയ്ക്കാൻ അംബാനിക്ക് നിർദ്ദേശം നല്കിയതിനെത്തുടർന്നാണ് അനിൽ അംബാനിക്ക് സ്വത്തുവകകളൊന്നുമില്ലെന്നും അദ്ദേഹം പൂർണ്ണമായും പാപ്പരാണെന്നുമുള്ള വിവരം മകൻ കോടതിയെ ധരിപ്പിക്കുന്നത്.

അമ്പരപ്പുളവാക്കിയ ഈ വെളിപ്പെടുത്തൽ വരും ദിവസങ്ങളിൽ ഇന്ത്യൻ സാമ്പത്തിക – വാണിജ്യ മേഖലയിൽ ഉണ്ടാക്കാൻ പോകുന്ന ചലനങ്ങൾ വളരെ വലുതായിരിക്കും.

×