കെജ്‌രിവാളിന്റെ ഹൈടെക്ക് മന്ത്രിസഭ ! മുഖ്യമന്ത്രിയുൾപ്പെടെ 7 മന്ത്രിമാരും വിദ്യാസമ്പന്നർ

പ്രകാശ് നായര്‍ മേലില
Monday, February 17, 2020

മുഖ്യമന്ത്രിയുൾപ്പെടെ 7 മന്ത്രിമാരും വിദ്യാസമ്പന്നർ. എ എ പിയുടെ 62 എം എൽ എമാരിൽ ഇത്തവണ 8 വനിതകൾ. 2015 ൽ 6 വനിതകളായിരുന്നു ജയിച്ചത്.

ഡൽഹിയിൽ ഇത്തവണ എ എ പിയുടെ ജയത്തിനുപിന്നിൽ വനിതാവോട്ടർമാരുടെ പിന്തുണ അധികമായിരുന്നു. അതുകൊണ്ടുതന്നെ ഒരു വനിത ഇത്തവണ മന്ത്രിസഭയിലുണ്ടാകുന്ന പ്രതീക്ഷ എല്ലാവർക്കുമുണ്ടായിരുന്നു.

ആ കുറവ് നികത്താൻ ഡൽഹിയിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ അമരക്കാരിയായ ആതിഷി മർലിൻ ഉടൻതന്നെ മന്ത്രിയാകുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ഡൽഹിയിലെ കുഞ്ഞുമന്ത്രിസഭയിലെ 7 പേരുടെയും വിദ്യാഭ്യാസ യോഗ്യതകൾ ഇപ്രകാരമാണ്.

അരവിന്ദ് കെജ്‌രിവാൾ (51) – ബി.ടെക്ക് ( മെക്കാനിക്കൽ എഞ്ചിനീറിംഗ് – ഐ ഐ ടി ഖഡ്ഗപൂർ
മനീഷ് സിസോദിയ (47) – ജേർണലിസത്തിൽ ഡിഗ്രി.
ഗോപാൽ റായ് (44) – സോഷ്യോളജിയിൽ മാസ്റ്റർ ഡിഗ്രി.
സത്യേന്ദ്ര ജയിൻ (55) – ബി.ആർക്കിടെക്ക്ചർ
ഇമ്രാൻ ഹുസൈൻ (38) – ഗ്രാജുവേഷൻ ഇൻ ബിസ്സിനസ്സ് സ്റ്റഡീസ്
രാജേന്ദ്ര പാൽ ഗൗതം (51) – എൽ എൽ ബി
കൈലാഷ് ഗെഹ്‌ലോത്ത് (45) – ബി എ  (പൊളിറ്റിക്കൽ സയൻസ്)

മന്ത്രി ഗോപാൽ റായ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാതെ സ്വാതന്ത്ര്യസമരത്തിൽ മരണമടഞ്ഞ പോരാളികളുടെ പേരിലാണ് പ്രതിജ്ഞചെയ്തത്. ഇമ്രാൻ ഹുസൈൻ അല്ലാഹുവിന്റെ നാമത്തിലും ഈശ്വരന്റെ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.

രാജേന്ദ്ര പാൽ ഗൗതമും ശ്രീബുദ്ധന്റെ യും ഈശ്വരന്റെയും നാമത്തിലായിരുന്നു സത്യപ്രതിജ്ഞ എടുത്തത്. മുഖ്യമന്ത്രിയുൾപ്പെടെ മറ്റുള്ള നാലുപേരും ഈശ്വരനാ മത്തിൽ സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

കെജ്‌രിവാൾ എഫക്റ്റിന്റെ ഫലമായി മഹാരാഷ്ട്രാ സർക്കാർ സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് മാസം 100 യൂണിറ്റുവീതം സൗജന്യമായി നൽകാൻ ആലോചിക്കുകയാണ്.

ജാർഖണ്ഡ് സർക്കാരും ഡെൽഹിസർക്കാർ മാതൃകയിൽ വൈദ്യുതി,വെള്ളം എന്നിവ ഒരു നിശ്ചിതളവിൽ സൗജന്യമായി നൽകാൻ ഉള്ള ഗൗരവതരമായ ആലോചനയിലാണ്.

രാജ്യത്ത് വലിയൊരു മാറ്റമാണ് കെജ്‌രിവാൾ ഇഫക്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഡൽഹിയിൽ നടപ്പാക്കുന്ന ജനകീയ പദ്ധതികളും ആനുകൂല്യങ്ങളും അഴിമതിനിർമ്മാർജ്ജനവും മറ്റു സംസ്ഥാനങ്ങളും അനുകരിക്കണ മെന്നുള്ള ജനകീയ സമ്മർദ്ദം അതാത് സംസ്ഥാനങ്ങളിൽ മെല്ലെമെല്ലെ ഉയർന്നുവരുന്നുണ്ട്.

×