അർബാബിനു വിവാഹം കഴിക്കണം.. പക്ഷേ ?

പ്രകാശ് നായര്‍ മേലില
Thursday, January 23, 2020

തുവരെ 300 ൽ അധികം വിവാഹാലോചനകൾ വന്നെങ്കിലും ഒന്നും നടന്നില്ല. കാരണം അർബാബിന്റെ പൊണ്ണത്തടിയും പെൺകുട്ടികൾക്ക് തടിയില്ലാത്തതുമാണ്.

പാക്കിസ്ഥാൻ സ്വദേശിയായ അർബാബ് ഖിജർ ഹായാത്ത് 6 അടി 6 ഇഞ്ച് ഉയരം, 444 കിലോ ഭാരം. ഈ ഭാരിച്ച ശരീരത്തിന് ദിവസം 10000 ത്തോളം കലോറി ആവശ്യമുള്ളതിനാൽ 36 മുട്ടയും മൂന്നുകിലോ ഇറച്ചിയും 5 ലിറ്റർ പാലും ആണ് റൂട്ടീൻ ആഹാരം.

വെയിറ്റ് ലിഫ്റ്ററും ,റെസ്‌ലറുമായ അർബാബ് പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺ ജില്ലയിലുള്ള മർദാൻ നഗരവാസിയാണ്.

” ഈ ശരീരാവസ്ഥയിൽ ഞാൻ പൂർണ്ണമായും തൃപതനാണ്. ഇതുവരെ ഒരസുഖങ്ങളും എന്നെ അലട്ടിയിട്ടില്ല, ഞാൻ തീർത്തും ഫിറ്റ് ആണ്. വെയിറ്റ് ലിഫ്റ്റിങ്ങും ,ഗുസ്തിയും ,ആഹാരവുമാണ് ജീവിതത്തിലെ ഇഷ്ടപ്പെട്ട വിഷയങ്ങൾ.

കൊച്ചുമക്കളെ കാണാനുള്ള മാതാപിതാക്കളുടെ ആഗ്രഹവും ആഹാരവിഷയങ്ങളിലുള്ള ബുദ്ധിമുട്ടുകളുമാണ് വിവാഹത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ച ഘടകങ്ങൾ” – അർബാബ് വിവരിക്കുന്നു.

എന്നാൽ ഇതുവരെവന്ന മുന്നൂറിലധകം ആലോചനകൾ തിരസ്ക്കരിക്കപ്പെട്ടതിന്റെ മുഖ്യകാരണം അവർക്ക് ശരീരപുഷ്ടി ഇല്ലാത്തതാണത്രേ.

അർബാബിന്റെ ഭാവിവവധുവിന്‌ 100 കിലോയെങ്കിലും ഭാരമുണ്ടാകണമെന്ന താണ് പ്രധാന ഡിമാൻഡ്. മതവും രാജ്യവുമൊന്നും അദ്ദേഹത്തിന് പ്രശ്നമല്ല.അതീവ സമ്പന്നകുടുംബത്തിലെ അംഗമാണ് അർബാബ് ഖിജർ ഹായാത്ത്.

പാക്കിസ്ഥാനിൽ HULK ( പൊണ്ണത്തടിയൻ ) എന്ന ഇരട്ടപ്പേരുള്ള ഒരേയൊരാളാണ് അർബാബ് ഖിജർ ഹായാത്ത്. അങ്ങനെ വിളിക്കുന്നതാണ് അദ്ദേഹത്തിനിഷ്ടവും.

വെയിറ്റ് ലിഫ്റ്ററിംഗിൽ ലോക ചാമ്പ്യനാകുകയാണ് അദ്ദേഹത്തിന്റെ സ്വപ്‍നം . അതിന് തന്റെ കാര്യങ്ങൾ ശ്രദ്ധിക്കാനും ഉപദേശിക്കാനും ഒരു പങ്കാളിയുണ്ടാകണമെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആഗ്രഹം.

×