വിമാനാപകടത്തിൽ മരിച്ച ജവാന്മാരുടെ മൃതദേഹം വീണ്ടെടുക്കാൻ വ്യോമസേന നായാട്ടുകാരുടെ സഹായം തേടിയിരിക്കുന്നു.
അരുണാചൽപ്രദേശിലെ ദുർഘടം പിടിച്ച വനമേഖലയിൽ തകർന്നുവീണ വ്യോമസേനയുടെ AN 32 വിമാനത്തി ലുണ്ടായിരുന്ന മലയാളികളുൾപ്പെടെയുള്ള 13 പേരുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കാൻ നായാട്ടുകാരുടെ സഹായവും വ്യോമസേന തേടിയിരിക്കുകയാണ്.
/sathyam/media/post_attachments/tArI8M5hstLOcW9zY1XQ.jpg)
ഘോരവനത്തിലെ അഗാധമായ ഗർത്തത്തിലാണ് വിമാനം തകർന്നുവീണിരിക്കുന്നത് . മൂന്നു ഹെലികോ പ്റ്ററുകൾ തുടർച്ചയായി ഇവിടെ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും മോശം കാലാവസ്ഥയും മൂടൽ മഞ്ഞും മൂലം അവർക്കു കാര്യമായ നേട്ടമൊന്നും കൈവരിക്കാനായില്ല. ജൂൺ 15 നാണ് വിമാനാവശിഷ്ടം കണ്ടെത്താ നായത്..
പര്വതാരോഹകർ, തദ്ദേശീയരായ നായാട്ടുകാർ, കാമോൻഡോകൾ , പോർട്ടർമാർ എന്നിവരുടെ സംഘത്തെ യാണ് ഭക്ഷണവും വെള്ളവും മറ്റുള്ള അത്യാവശ്യ സാമഗ്രികളുമുൾപ്പെടെ തിങ്കളാഴ്ച സംഭവസ്ഥലത്തേക്കയച്ചിരിക്കുന്നത്. സംഭവസ്ഥലത്തിനു സമീപത്തെങ്ങും ഹെലിക്കോപ്പ്റ്റർ ലാൻഡ് ചെയ്യാൻ കഴിയാത്തതിനാൽ മൃതദേഹാവശിഷ്ടങ്ങൾ അവിടെനിന്നും തലയിൽ ചുമന്നുവേണം കൊണ്ടുവരേണ്ടത്.
അതിനാണ് പോർട്ടർമാരെ അയച്ചിരിക്കുന്നത്. നായാട്ടുകാരെ അയച്ചത്, അവർക്ക് ഈ പ്രദേശം വളരെ സുപരിചിതമെന്നതിലുപരി വന്യജീവികളിൽനിന്ന് രക്ഷനേടാനും കൂടിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us