റൺവേയില്ലാത്ത ലോകത്തെ ഏക എയർ പോർട്ടാണ് ബറ എയർപോർട്ട്.
1200 ഓളം ജനസംഖ്യയുള്ള ഇംഗ്ലണ്ട് അധീനതയിലുള്ള സ്‌കോട് ലാൻഡിലെ ബറ ദ്വീപിന്റെ കടൽക്കരയാണ് ഈ വിമാനത്താവളം. ഇവിടെ റൺവേയില്ല, വിമാനത്തിൽ നിന്നിറങ്ങുന്നവർ മണലിലൂടെ നടന്നാണ് റോഡിലെത്തേണ്ടത്. മറ്റൊരുകാര്യം വേലിയേറ്റം വന്നാൽ കടൽത്തിരകൾ മൂടപ്പെടുന്ന ഇവിടെനിന്ന് പിന്നെ വേലിയിറക്കം വരെ വിമാനങ്ങൾ വരവും പോക്കുമുണ്ടാകില്ല.
റൺവേ ഇല്ലാത്തതിനാൽ വിമാനങ്ങൾ നേരെ മണലിലാണ് ലാൻഡ് ചെയ്യുന്നത്. ത്രികോണാകൃതിയിലുള്ള ഈ ബീച്ചിൽ വലിയ തടികൊണ്ടുള്ള തൂണുകൾ സ്ഥാപിച്ചിട്ടുണ്ട്. അതാണ് ലാൻഡ് ചെയ്യുന്ന വിമാനങ്ങൾക്കുള്ള അതിർത്തി സിഗ്നൽ..
/sathyam/media/post_attachments/SNYDz9lBBVa7XGHweuuO.jpg)
20 സീറ്റുകളിൽ കൂടുതലുള്ള വിമാനങ്ങൾ ഇവിടെ വരാറില്ല. ഷെഡ്യൂൾ ചെയ്യപ്പെട്ട വിമാനങ്ങളാണ് വരുന്നത്. ഗ്ളാസ്‌ഗോ എയർപോർട്ടിൽ നിന്ന് സ്‌കോട്ടിഷ് എയർ വേസിന്റെ രണ്ടു ചെറുവിമാനങ്ങൾ ഇവിടെ ദിവസവും സർവീസ് നടത്താറുണ്ട്.കൂടാതെ ഷെഡ്യൂൾ സർവീസുകളും ഉണ്ട്.
/sathyam/media/post_attachments/AIk3wtj4AYHwaDALZ7zS.jpg)
കടൽക്കരയിൽ ഒരു ചെറിയ കെട്ടിടമുണ്ട്. അതിനെ വേണമെങ്കിൽ ടെർമിനൽ എന്നുപറയാം. അവിടേക്കെത്താൻ റോഡോ, പാലമോ നിർമ്മിച്ചിട്ടില്ല. വിമാനമിറങ്ങുന്നവർ ബീച്ചിലെ മണലിലൂടെ നടന്ന് ഈ കെട്ടിടത്തിലെത്തിവേണം റോഡിലേക്കും വാഹനത്തിലേക്കും കയറേണ്ടത്.
/sathyam/media/post_attachments/aWiny4ClMnyxZLr899kF.jpg)
വേലിയേറ്റമുണ്ടാകുമ്പോൾ ഗ്ളാസ്ഗോയിലേക്കു സൂചനയെത്തപ്പെടുകയും അത് കഴിയും വരെ ഫ്‌ളൈറ്റുകളുടെ ഓപ്പറേഷൻ നിർത്തിവയ്ക്കുകയുമാണ് ചെയ്യുന്നത്.
/sathyam/media/post_attachments/fI1eT2k9zU2VxIZo9K3s.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us