ഉള്ളിവാങ്ങാൻ നെടുനീളൻ ക്യൂ.. കല്ലേറിൽനിന്നു രക്ഷനേടാൻ തലയിൽ ഹെൽമറ്റ് വച്ചുകൊണ്ട് സവാള വിതരണം നടത്തുന്ന സർക്കാർ ജീവനക്കാർ

പ്രകാശ് നായര്‍ മേലില
Saturday, November 30, 2019

ജീവൻരക്ഷക്കായി ജീവനക്കാർ !

ബീഹാറിലെ സർക്കാർ വക പൊതുവിതരണ ശ്രുംഖലയായ BISCOMAUN (ബീഹാർ സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് മാർക്കറ്റിങ് യൂണിയൻ ലിമിറ്റഡ് ) സവാളവിതരണം ന്യായവിലയ്ക്ക് നടത്തുകയാണ്.

ഉള്ളിവില 100 രൂപ കടന്നതിൽപ്പിന്നെയാണ് കഴിഞ്ഞ മൂന്നുദിവസമായി ബീഹാറിലെ പ്രധാനനഗരങ്ങളിൽ 35 രൂപ കിലോയ്ക്ക് ഒരു വ്യക്തിക്ക് രണ്ടുകിലോ നിരക്കിൽ BISCOMAUN സവാള വിതരണം നടത്തുന്നത്.

പാറ്റ്നയിലെ ഗാന്ധിമൈതാനത്തും മറ്റു സ്ഥലങ്ങളിലും ഉള്ളിവാങ്ങാൻ നെടുനീളൻ ലൈനുകളാണ് കാണപ്പെടുന്നത്. രാവിലെ 8 മണിമുതൽ വൈകിട്ട് 7 മണിവരെയാണ് വിതരണം. സംഘർഷങ്ങളും ,സംഘട്ടനങ്ങളും പതിവാണ്. സവാള മോഷണവും ജോലിക്കാരെ ഉപദ്രവിക്കുന്നതും മൂലം പലപ്പോഴും വിതരണം മുടങ്ങാറുണ്ട്.

ബീഹാറിലെ നിയമവാഴ്ചയും അച്ചടക്കരാഹിത്യവും പ്രസിദ്ധമാണല്ലോ? കണ്ണുതപ്പിയാൽ തോക്കിൻമുനയിൽ ഉള്ളിച്ചാക്കുകൾ മോഷ്ടിക്കുന്ന മാഫിയാകളും സജീവമാണ്. ലൈനിൽ നിൽക്കുന്നവർ തമ്മിൽ സംഘർഷം രൂക്ഷമാകുമ്പോൾ സവാളവിതരണം നടത്തുന്ന BISCOMAUN ജീവനക്കാർക്കുനേരേയാണ് മിക്കപ്പോഴും കല്ലേറുണ്ടാകുക. പോലീസ് ഇവിടെ നിഷ്‌ക്രിയമാണ്.

കല്ലേറിൽനിന്നു രക്ഷനേടാനായി തലയിൽ ഹെൽമറ്റ് വച്ചുകൊണ്ട് സവളവിതരണം നടത്തു ന്ന BISCOMAUN സർക്കാർ ജീവനക്കാരനാണ്‌ ചിത്രത്തിൽ…

×