ഇന്ത്യയിൽ അഭയാർത്ഥികളായെത്തുന്ന മുസ്ലീമുകളല്ലാത്ത ന്യൂനപക്ഷമായ വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നകുന്നതിനുള്ള കാലാവധി 11 വർഷത്തിൽനിന്നും 6 വർഷമായി കുറയ്ക്കുന്നു എന്നതാണ്.
/sathyam/media/post_attachments/rXf8nBd2qODoZkyeztzM.jpg)
ദേശീയ പൗരത്വ നിയമം 1955 ലാണ് ഇന്ത്യയിൽ പ്രാബല്യത്തിലായത്.അതിൻപ്രകാരം മതപരമായ അതിക്ര മങ്ങളും പീഡനങ്ങളും മൂലം അഫ്‌ഗാനിസ്ഥാൻ,ബംഗ്ളാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള മുസ്‌ലിം വിഭാഗം ഒഴികെയുള്ള 6 ന്യൂനപക്ഷ ( ഹിന്ദു,സിഖ്,ജൈൻ ,പാർസി,ക്രിസ്ത്യൻ ,ബുദ്ധമതക്കാർ) മതസ്ഥർക്ക് ഇന്ത്യയിൽ 11 വർഷം താമസിച്ചാൽ പൗരത്വം നൽകപ്പെടും എന്നാണ് വ്യവസ്ഥ. എന്നാൽ പാക്കിസ്ഥാൻ,ബംഗ്ളാദേശ്,അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ കുടിയേറിയിട്ടുള്ള മുസ്‌ലിം വിഭാഗങ്ങൾക്ക് ഇത്തരത്തിൽ പൗരത്വം ലഭിക്കുകയില്ല.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിന് കാരണം ബംഗ്ളാദേശിൽനിന്ന് അവിടെ കുടിയേറിയിരിക്കുന്ന ഹിന്ദുക്കൾക്ക് പൗരത്വം ലഭിച്ചാൽ തദ്ദേശീയരായവരുടെ അവകാശങ്ങൾ ഹനിക്കപ്പെടുമെന്നും ഭാഷാപരമായും തൊഴിൽപരമായും അവർ പിന്നോക്കം പോകുമെന്ന അവരുടെ ആശങ്കയാണ്.
ദശകങ്ങൾക്കുമുന്പ് ( 1971 മുതൽ ) ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കുടിയേറിയ ബംഗ്ലാദേശിലെ ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് സർക്കാർ ഈ നിയമഭേദഗതി കൊണ്ടുവന്നതെന്ന ആരോപണമാണ് അവിടങ്ങളിൽ ജനരോഷമുയരാനുള്ള മുഖ്യകാരണം. ആസ്സാമിൽ മാത്രം 2 കോടിയോളം ബംഗ്ളാദേശ് ഹിന്ദു അഭയാർത്ഥികളുണ്ടെന്നു പറയപ്പെടുന്നു.
പുതിയ പൗരത്വ ഭേദഗതി നിയമമനുസരിച്ച് ഈ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വം ലഭിക്കാനുള്ള താമസകാലാവധി ലഭിക്കുന്നത് 11 വർഷമെന്നത് 6 വർഷമാക്കി കുറച്ചിരിക്കുകയാണ്.
മതപരമായ പരിഗണന മാറ്റി, എല്ലാ വിഭാഗം അഭയാർത്ഥികൾക്കും സമാനമായ പൗരത്വം ഉറപ്പാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us