Advertisment

15 മിനിറ്റുകൊണ്ട് ക്യാൻസർ ടെസ്റ്റ്, 100 രൂപ മാത്രം ഫീസ്. ദിവസവും എത്തുന്നത് 500 മുതൽ 600 രോഗികൾ വരെ 

New Update

ഞ്ചാബ് - ഹരിയാന സംസ്ഥാനങ്ങളുടെ തലസ്ഥാനമായ ചണ്ഡീഗഡിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ അധീനതയിലുള്ള Postgraduate Institute of Medical Education and Research (PGIMER) ൽ Fine needle aspiration cytology (FNAC) എന്ന ആധുനികവിദ്യയിലൂടെ ക്യാൻസർ രോഗനിർണ്ണയം വിജയകരമായി നടത്തപ്പെടുന്നുണ്ട്.

Advertisment

സാധാരണ ക്യാൻസർ ടെസ്റ്റ് നടത്തുന്നത്, സംശയമുള്ള ശരീരഭാഗങ്ങളിൽനിന്ന് മാംസം എടുത്ത് ബയോപ്‌സി നടത്തിയാണ്. അതിനായി രോഗി അനുഭവിക്കേണ്ടിവരുന്ന കടുത്ത വേദനയും റിസൾട്ടിനായുള്ള മൂന്നുദി വസത്തെ കാത്തിരിപ്പുമാണ് ഇതോടെ ഇല്ലാതാകുന്നത്.

publive-image

Fine needle aspiration cytology (FNAC) വഴി രോഗ സംശയമുള്ള ഭാഗത്തു സൂചി കടത്തിയശേഷം പുറത്തെടുക്കുന്ന സെൽ വിവിധതരത്തിലുള്ള സ്ലൈഡുകളിൽ ട്രാൻസ്ഫർ ചെയ്യുന്നു. അതിനുശേഷം അത്യാധുനിക മൈക്രോ സ്കോപ്പിന്റെ സഹായത്തോടെ രോഗനിർണ്ണയം നടത്തപ്പെടുന്നു. ഇതിനു കേവലം 15 മിനിറ്റു സമയം മാത്രം മതിയാകും. ഫീസ് കേവലം 100 രൂപ.

സർക്കാർ ആശുപത്രികളിലെ Postgraduate Institute of Medical Education (PGI) വിംഗിൽ മാത്രമാണ് ഇപ്പോൾ ഈ ടെസ്റ്റിനുള്ള സൗകര്യമുള്ളത്. ചണ്ഡീഗഡ് കൂടാതെ ഡൽഹി എയിംസിലും ഈ സൗകര്യം ലഭ്യമാണ്.

ഒരുദിവസം ചണ്ഡീഗഡ് PGIMER ആശുപത്രിയിലെ PGI - OPD യിൽ 500 മുതൽ 600 വരെ രോഗികളാണ് ക്യാൻസർ രോഗനിർണ്ണയത്തിനെത്തുന്നത്. (DBH)

ഫോൺ - 0172 274 7585. 24 മണിക്കൂർ എൻക്വയറി 91-172-2756565 . Website www.pgimer.edu.in.

Advertisment