ഭാരതം കാത്തിരിക്കുന്ന ആ നിമിഷം. സെപറ്റംബർ 7 ഉച്ചയ്ക്ക് 1.55 ന് ചന്ദ്രയാൻ -2 ന്റെ ലാൻഡിംഗ് ബാംഗ്ലൂരിലെ ഐ എസ് ആര്‍ ഓ കേന്ദ്രത്തിലുള്ള ആഡിറ്റോറിയത്തിൽ പ്രധാനമന്ത്രിക്കും ഐ എസ് ആര്‍ ഓ യിലെ ശാസ്ത്രജ്ഞർക്കുമൊപ്പം രാജ്യമെമ്പാടുനിന്നും ഓൺലൈൻ സയൻസ് ക്വിസ് മത്സരത്തിൽ വിജയിച്ച 50 സ്‌കൂൾ കുട്ടികളും അവരുടെ രക്ഷകർത്താക്കളും ലൈവായി വീക്ഷിക്കാൻ പോകുകയാണ്..
<ക്വിസ് മത്സരം ജയിച്ച ഉത്തർപ്രദേശിലെ ലക്‌നൗ ഡി പി എസ് 10 -)o ക്ലാസ്സ് വിദ്യാർത്ഥിനി രാശി വർമ്മ. രാശി ഒരു സാധാരണ കർഷകന്റെ മകളാണ്>
ഇക്കഴിഞ്ഞ ആഗസ്റ്റ് 10 നും 25 നുമിടയിൽ ഐ എസ് ആര്‍ ഓ നടത്തിയ ഓൺലൈൻ സയൻസ് ക്വിസിൽ നടത്തിയ മത്സരത്തിലെ വിജയികളാണ് ഈ 50 സ്‌കൂൾ കുട്ടികൾ. 6 മിനിറ്റുകൊണ്ട് സ്‌പേസ് സയൻസുമായി ബന്ധപ്പെട്ട 20 ചോദ്യങ്ങൾക്കായിരുന്നു ഉത്തരം നൽകേണ്ടിയിരുന്നത്.
<ഛത്തീസ്‌ഗഡിൽ നിന്നും വിജയിച്ച മഹാസമുദ് സ്‌കൂളിലെ 9 -)o ക്ലാസ്സ് വിദ്യാർത്ഥിനി ശ്രീജൽ ചന്ദ്രാക്കർ. ശ്രീജൽ ഒരു എല്‍ ഐ സി ഏജന്റിന്റെ മകളാണ്.>
ഇരുവരും സാധാരണ കുടുംബത്തിൽ നിന്ന് വന്നവരാണ്. ഈ വരുന്ന 4 ന് അവർ ബാംഗ്ലൂരിലേക്ക് മാതാപിതാക്കൾക്കൊപ്പം ആ അഭിമാനമുഹൂർത്തത്തിനു സാക്ഷികളാകാനായി യാത്രയാകുന്നു.
/sathyam/media/post_attachments/vd4lxrAAp4OFy8VTlQCE.jpg)
<ഐ എസ് ആര്‍ ഓ പുറത്തുവിട്ട ചന്ദ്രയാൻ 2 പകർത്തിയ ചന്ദ്രന്റെ പുതിയ ചിത്രം>
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us