Advertisment

ഇതാണ് കൊറോണയും കോവിഡും ! ഇരട്ടക്കുട്ടികൾക്ക് പേര് നൽകി മാതാപിതാക്കൾ

New Update

ത്തരേന്ത്യക്കാർ പലരും അങ്ങനെയാണ്. സമകാലീന സംഭവങ്ങളുമായി ബന്ധപ്പെടുത്തിയുള്ള പേരുകൾ നവജാത ശിശുക്കൾക്കിടുക അവിടെ സാധാരണയാണ്.

Advertisment

തമിഴ് നാട്ടിലും ഈ രീതി കണ്ടുവരുന്നുണ്ട്. അവിടുത്തെ ഗ്രാമീണ മേഖലകളിൽ പൊതുവേ. രാജീവ് ഗാന്ധി മരിച്ചതിനെത്തുടർന്നുള്ള ദിവസങ്ങളിൽ ജനിച്ച ആയിരക്കണക്കിനു കുട്ടികൾക്ക് രാജീവ് ഗാന്ധി എന്ന് പേരിട്ടിട്ടുണ്ട്.

publive-image

ഛത്തീസ്‌ ഗഡ്‌ തലസ്ഥാനമായ റായ്പ്പൂരിലെ അംബേദ്ക്കർ ഹോസ്‌പിറ്റലിൽ ഇക്കഴിഞ്ഞ മാർച്ച് 27 നു ജനിച്ച ഇരട്ടക്കുട്ടികൾക്കാണ് മാതാപിതാക്കൾ കൊറോണ എന്നും കോവിഡ് എന്നും പേരു നൽകിയിരിക്കുന്നത്.

ഇരട്ടകൾ ആണും പെണ്ണുമാണ്. പെൺകുഞ്ഞിന് കൊറോണ എന്നും ആൺകുഞ്ഞിന് കോവിഡ് എന്നുമാണ് നാമകരണം നടത്തിയിരിക്കുന്നത്. മുഴുവൻ ആശുപത്രി സ്റ്റാഫും അവരെ ആ പേരുകൾ വിളിച്ചാണ് ലാളിച്ചിരുന്നത്.

റായ്പ്പൂർ പുരാണി ബസ്‌തി നിവാസികളായ പ്രീതി - ചന്ദ്ര ദമ്പതികൾക്കാണ് ഈ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്.

Advertisment