വീടിനുള്ളിൽക്കഴിയണമെന്ന് കൈകൂപ്പി ജനങ്ങളോടഭ്യർത്ഥിച്ച് പോലീസുകാർ. പോലീസിനുമേൽ പുഷ്പവൃഷ്ടി നടത്തി ജനങ്ങൾ !

പി എൻ മേലില
Wednesday, April 8, 2020

ലോകമെമ്പാടും ഭീതിപടർത്തിയ കൊറോണ വൈറസ് ഉന്മൂലനം ലക്ഷ്യമിട്ട് ഇന്ത്യയിൽ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ കാലയളവിലും എല്ലാ വിലക്കുകളും അവഗണിച്ച് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പല ഭാഗത്തും ആളുകൾ കൂട്ടം കൂടുന്നതും റോഡിലിറങ്ങുന്നതും പതിവാണല്ലോ.

ഡോക്ടർമാർ, നേഴ്‌സുമാർ , ആരോഗ്യ പ്രവർത്തകർ എന്നിവരെപ്പോലെ ഈ കൊറോണക്കാലത്ത് രാപ്പകലില്ലാതെ വിശ്രമം ത്യജിച്ച് പണിയെടുക്കുന്നവരാണ് നമ്മുടെ പോലീസുകാരും.

രാജസ്ഥാനിലെ ഹനുമാൻഗഡിലുള്ള ജി എസ് നഗറിലെ ജനങ്ങൾ ഒരു പുതിയ മാതൃക കാട്ടിയിരിക്കുന്നു. വീടിനുള്ളിൽക്കഴിയണമെന്ന് കൈകൂപ്പി ജനങ്ങളോടഭ്യർത്ഥിക്കാൻ വന്ന പൊലീസുദ്യോഗസ്ഥരെ പുഷ്ടവൃഷ്ടി നടത്തിയാണ് ആളുകൾ അനുമോദിച്ചത്.

“നിങ്ങൾ ഞങ്ങളുടെ രക്ഷകരാണ്. നിങ്ങൾ പറയുന്നത് ഞങ്ങൾ അക്ഷരം പ്രതി പാലിച്ചിരിക്കും” – ജനങ്ങൾ പോലീസിനുറപ്പു നൽകി.

×