ഹൃദയഭേദകം ഈ ദൃശ്യം ! ഡോക്ടർമാരുടെ വിലക്കുണ്ടായിട്ടും കൊറോണ വൈറസ് ബാധിച്ചു കഴിയുന്ന ഭാര്യയെ പരിചരിച്ച് 87 കാരൻ

New Update

പിരിയാനാകില്ല പൊന്നേ ...!

ഹൃദയഭേദകമായിരുന്നു ആ ദൃശ്യം. ഏതു കഠിനഹൃദയന്റെയും കണ്ണുനിറയുന്ന കാഴ്ച. മരണം വാതിൽക്കലെത്തിനിൽക്കുന്നുവെന്നറിഞ്ഞിട്ടും പ്രിയതമയെ കാണാതിരിക്കാൻ അദ്ദേഹത്തിനാകുമായിരുന്നില്ല.

Advertisment

publive-image

ചൈനയിലെ വുഹാനിൽ 87 വയസ്സുള്ള വൃദ്ധൻ കൊറോണ വൈറസ് ബാധിച്ചു കഴിയുന്ന ഭാര്യയെ സന്ദർശിച്ച് അവർക്കാഹാരം പകർന്നുനൽകുന്ന ഈ വീഡിയോ ഇന്ന് ലോകമെമ്പാടും വൈറലാണ്.

" ഞാൻ നിന്നെ എക്കാലവും സ്നേഹിക്കുന്നു. ഓരോ ദിവസവും ഓരോ നിമിഷവും" എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഭാര്യയെ പരിചരിക്കാനെത്തിയത്.

ഇരുവരും കൊറോണവൈറസ് ബാധിച്ച് ആശുപത്രിയിലെ അടുത്തടുത്ത മുറികളിൽ അഡ്‌മിറ്റാണ്. ഡോക്ടർമാരുടെ വിലക്കുണ്ടായിട്ടും ഭാര്യയെ കാണാതിരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല.

അവരെ കാണണമെന്നും തന്റെ കൈകൊണ്ട് അവർക്കാഹാരം നൽകണമെന്നുമുള്ള അതിയായ ആഗ്രഹമാണ് അദ്ദേഹത്തെ അവർക്കരികിലെത്തിച്ചത്.

Advertisment