കൊറോണ വൈറസ് ആളുകളുടെ ജീവനെടുക്കുകയാണ്. ലോകത്തിനാകെ ഭീതിപരത്തി ജനങ്ങളിൽ നിന്ന് ജനങ്ങളിലേക്കിതു പടരുമ്പോൾ ഈ വൈറസിന്റെ യഥാർത്ഥ ഉറവിടം വെളിപ്പെടുത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഇസ്രായേൽ മുൻ രഹസ്യാന്വേഷണത്തലവൻ.
/sathyam/media/post_attachments/Y79EfSKTe1IHcLJ1oXln.jpg)
ഇസ്രായേൽ മുൻ സൈനിക രഹസ്യാന്വേഷണവിഭാഗം മേധാവി 'ഡാനി ഷൊഹം' (Dany Shoham) പുറത്തുവിട്ട വിവരമനുസരിച്ച് ചൈനയിലെ ബുഹാനിലുള്ള ബൃഹത്തായ അവരുടെ രണ്ടു ലബോറട്ടറികളിൽ അതീവരഹസ്യമായി നടക്കുന്ന ജൈവായുധ നിർമ്മാണ പ്രക്രിയയിലെ (biological weapons) റിസേർച്ചിലാണ് കൊറോണ വൈറസ് രൂപമെടുത്തതത്രേ.
ഈ വിവരം മനപ്പൂർവ്വം ചൈന മൂടിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
ബുഹാനിലെ ഈ രണ്ടു ലബോറട്ടറികളിലുമായി ചൈന നടത്തിയ അപകടകരമായ പരീക്ഷണങ്ങളിൽ രൂപം കൊണ്ട കൊറോണ വൈറസ് അവരുടെ നിയന്ത്രണകവചം ഭേദിച്ച് പുറത്തുചാടിയതാകാമെന്ന ആശങ്കയാണ് ഡാനി ഷൊഹം പങ്കുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഈ വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്നുകളും ലഭ്യമല്ല.
/sathyam/media/post_attachments/PqOkipohFXaRoj6WKD0j.jpg)
<ഡാനി ഷൊഹം>
ലോകത്തിനുതന്നെ ആപൽക്കരമായ Biological weapons ന്റെ നിർമ്മാണത്തിനായി ചൈന അക്ഷീണപരിശ്രമ ത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.എന്നാൽ ചൈന ഈ ആരോപണം നിഷേധിച്ചിരിക്കുകയാണ്.
ബഹാൻ ഇൻസ്റ്റിട്യൂട്ട് ഓഫ് വൈറോളജി ചൈനയിലെ ഏറ്റവും ഉന്നതനിലാവാരത്തിലുള്ള വൈറസ് റിസർച്ച് കേന്ദ്രമാണ്. ഇവിടെയാണ് അതീവ രഹസ്യമായി ചൈന ജൈവ ആയുധങ്ങൾ നിർമ്മിക്കുന്നതെന്ന ആരോപണം മുൻപുതന്നെ വ്യാപകമാണ്.
എന്നാൽ കൊറോണ വൈറസിന്റെ ഉറവിടം അമേരിക്കയാണെന്ന രീതിയിൽ ചൈനയിലെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായ പ്രചാരണങ്ങളും നടക്കുന്നത്തിൽ അമേരിക്കയും ചൈനയെ പ്രതിഷേധമറിയിച്ചിട്ടുണ്ട്.