കൊറോണ വൈറസ്: മരണം 2129. ചൈനയിൽ 74,158 പേർ കൊറോണാ വൈറസ് ബാധിതർ

പ്രകാശ് നായര്‍ മേലില
Friday, February 21, 2020

തുവരെ മരണം 2129. ചൈനയിൽ മാത്രം 2118. ചൈനയിൽ 74,158 പേർ കൊറോണാ വൈറസ് ബാധിതരാണ്. ഇന്ന് വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. വെറും 394 പേർക്കാണ് ഇന്ന് വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കൊറോണ വൈറസ് പടരുന്നത് ഗണ്യമായി നിയന്ത്രിക്കപ്പെട്ടിട്ടിരിക്കുന്നു എന്നാണു ചൈനയുടെ അവകാശവാദം.

ഭാരതസർക്കാർ മരുന്നുകളുമായി ഒരു വിമാനം ചൈനയിലേക്കയക്കാനുള്ള തയ്യാറെടുപ്പിലാണ്. മടക്കയാത്രയിൽ വുഹാനിൽ കുടുങ്ങിക്കിടക്കുന്ന 80 ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചുകൊണ്ടുവരാനും പദ്ധതിയുണ്ട്.

ഈ മാസം ഒന്നിനും രണ്ടിനുമായി രണ്ടു പ്രത്യേക വിമാനങ്ങളിൽ 7 മാലിദ്വീപ് സ്വദേശികളുൾപ്പെടെ 647 ഇന്ത്യക്കാരെ വുഹാനിൽ നിന്നും ഇന്ത്യ രക്ഷിച്ചുകൊണ്ടുവന്നിരുന്നു.

ഇറാനിൽ രണ്ടുപേർ കൊറോണവൈറസ് മൂലം മരണപ്പെട്ടതായി ഇന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.

×