ഇറ്റലിയുടെ ഫിനാൻഷ്യൽ ക്യാപ്പിറ്റലായിരുന്നു ലോംബാർഡി. രോഗികൾ ദിനം പ്രതി വർദ്ധിക്കുന്നതോടൊപ്പം ഡോക്ടർമാരും വൈറസ് ബാധിതരാകുന്നത് മറ്റൊരു തലവേദനയാണ്. അതുമൂലം ഡോക്ടർമാരുടെ കുറവു പരിഹരിക്കാനായി പുറത്തുനിന്നും ഡോക്ടേഴ്‌സിനെ വരുത്താനുള്ള ഊർജ്ജിത ശ്രമം നടക്കുകയാണ്. അതിതുവരെ ഫലം കണ്ടിട്ടില്ല.
ആംബുലൻസുകളും തികയുന്നില്ല. മാസ്‌ക്കുകൾക്കാണ് മറ്റൊരു ക്ഷാമം. ജർമ്മനി ഒരു ലക്ഷവും ചൈന രണ്ടു ലക്ഷവും മാസ്‌ക്കുകൾ ഇറ്റലിക്ക് അയച്ചിട്ടുണ്ട്.
ആശുപത്രിയിൽ സ്ഥലമില്ലാത്തതിനാൽ ഡോക്ടർമാർ വെളിയിൽ ടെന്റുകെട്ടി താൽക്കാലിക ആശുപത്രി നിർമ്മിച്ചു ചികിത്സകൾ നടത്തുകയാണ്.
/sathyam/media/post_attachments/385gRJE3oAAM6LnDMEmu.jpg)
ലോംബാർഡി കഴിഞ്ഞാൽ ഏറ്റവുമധികം കൊറോണ ബാധിതർ മിലാനിലാണുള്ളത്. ഇറ്റലിയിൽ ഇതുവരെ 1809 പേരാണ് കൊറോണ മൂലം മരണപ്പെട്ടിരുന്നു. 25000 ത്തിലധികം പേർ വൈറസ് ബാധിതരാണ്.
സമ്പന്ന - വികസിത രാജ്യമായിരുന്ന ഇറ്റലി ഈ വിഷമഘട്ടം അതിവേഗം തരണം ചെയ്യുമെന്ന് നമുക്കും പ്രതീക്ഷിക്കാം.കാരണം ധാരാളം മലയാളികളും മറ്റു സംസ്ഥാനക്കാരും അവിടെ ജോലിചെയ്യുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us