ആരാധനയുടെ അപാരതയിൽ തമിഴർ ! 15 ദിവസമായി ഉപവാസവൃതവും പ്രാർത്ഥനയും നടത്തി രജനി ആരാധകർ

പ്രകാശ് നായര്‍ മേലില
Friday, January 10, 2020

ലൈവർക്കായി ജീവത്യാഗം വരെ ചെയ്യാൻ സദാ തായ്യാറുള്ള പതിനായിരങ്ങൾ .. ഇന്നലെ അവർക്കാഘോഷമായിരുന്നു. സൂപ്പർസ്റ്റാർ പോലീസ് വേഷത്തിൽ വീണ്ടും അഭിനയിച്ച ‘ദർബാർ’ ലോകമൊട്ടുക്കും റിലീസ് ചെയ്യപ്പെട്ടു.

സൂപ്പർസ്റ്റാറിന്റെ പുതിയ ചിത്രത്തിന്റെ വിജയത്തിനായി തമിഴ് നാട്ടിൽ അനേകം അനുയായികൾ കഴിഞ്ഞ 15 ദിവസമായി ഉപവാസവൃതവും പ്രാർത്ഥനയും നടത്തുകയായിരുന്നു.

ഇന്ന് റിലീസ് ദിവസം ആദ്യ ഷോ കണ്ടശേഷം മധുരയിലും മുംബൈയിലും ആരാധകർ തിയേറ്ററിനു മുൻപിൽ തറയിൽ ആഹാരം വിളമ്പി അവിടിരുന്നു കഴിക്കുകയായിരുന്നു. ധാരാളം സ്ത്രീകളും കുട്ടികളും ഈ അന്നദാനത്തിൽ പങ്കെടുത്തു.

ചിത്രം റിലീസായ തിയേറ്ററുകൾക്കുമുന്നിൽ നൃത്തം വച്ചും പടക്കം പൊട്ടിച്ചും പൂജകളർപ്പിച്ചും ആബാലവൃന്ദം തങ്ങളുടെ വീരനായകനെ ഭാവിമുഖ്യമന്ത്രിയായി അവതപ്പിക്കുകയും ചെയ്തു.

ആഘോഷങ്ങൾ തകൃതിയായി നടക്കുകയാണ്. താമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിലെല്ലാം ഉത്സവലഹരിയിലാണ്. മുംബൈയിലെ ധാരാവി, കല്യാൺ മേഖലകളിലും ഇതുതന്നെയാണ് സ്ഥിതി.

×