ട്രംപിന്റെ പ്രതിമയുണ്ടാക്കി ദിവസവും പൂജയും ആരാധനയും ! തന്റെ ഉയർച്ചയ്ക്കും നന്മകൾക്കും കാരണം ഭഗവാൻ ട്രംപിന്റെ അനുഗ്രഹമാണെന്ന് ഭക്തൻ ട്രംപ് കൃഷ്ണ !

New Update

മേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ ദൈവമായിക്കണ്ട് അദ്ദേഹത്തിൻറെ പ്രതിമയുണ്ടാക്കി ദിവസവും പൂജയും ആരാധനയും നടത്തുന്ന വ്യക്തിയാണ് തെലുങ്കാനയിലെ 'കോണി' നിവാസിയായ റിയൽ എസ്റ്റേറ്റ് ബ്രോക്കർ ബസ്സ കൃഷ്ണ (Bussa Krishna) അഥവാ ട്രംപ് കൃഷ്ണ.

Advertisment

നാലുവർഷം മുൻപ് തൻ്റെ സ്വപ്നത്തിൽ ട്രംപ് പ്രത്യക്ഷപ്പെടുകയായിരുന്നെന്നും അന്നുമുതലാണ് അദ്ദേഹത്തെ ദൈവമായി ആരാധിക്കാൻ തുടങ്ങിയതെന്നും കൃഷ്ണ പറയുന്നു.

publive-image

തന്റെ ഉയർച്ചയ്ക്കും നന്മകൾക്കും കാരണം ഭഗവാൻ ട്രംപിന്റെ അനുഗ്രഹം ഒന്നുമാത്രമാണെന്നും അതിനാലാണ് അദ്ദേഹത്തിന്റെ ആറടി ഉയരമുള്ള പ്രതിമ രണ്ടുലക്ഷം രൂപാ ചെലവിട്ടു താൻ നിർമ്മിച്ചതെന്നുമാണ് കൃഷ്ണ അവകാശപ്പെടുന്നത്.

2019 ലെ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തിൽ തന്റെ പ്രാർത്ഥനയ്ക്ക് മറുപടിയായി ഇന്ത്യ വിജയിക്കുമെന്ന് ട്രംപ് സ്വപ്നത്തിൽ തന്നോട് പറഞ്ഞിരുന്നതായും കൃഷ്ണ വെളിപ്പെടുത്തുന്നു.

publive-image

ഗ്രാമവാസികളിൽ പലരും കൃഷ്ണയെ ഭ്രാന്തനെന്നു വിളിക്കുമ്പോഴും നല്ലൊരു വിഭാഗം അദ്ദേഹത്തെ പിന്തുണയ്ക്കുന്നുമുണ്ട്. ട്രൂമ്പിന്റെ പേരെഴുതിയ നീല ടീഷർട്ടുമണിഞ്ഞാണ് കൃഷ്ണ എപ്പോഴും തന്റെ ബൈക്കിൽ യാത്ര ചെയ്യുന്നത്.തന്റെ പേര് ബസ്സൽ കൃഷ്‌ണ എന്നത് മാറ്റി ട്രംപ് കൃഷ്ണ എന്നാക്കിയതും അദ്ദേഹം സ്വയമാണ്.

ട്രംപിന്റെ പ്രതിമയിൽ ദിവസം രണ്ടുനേരവും പൂജയും ദീപാരാധനയും നടത്താറുണ്ട്. പ്രതിമയിൽ പാലഭിഷേകം, ജലാഭിഷേകം, പുഷ്‌പാഭിഷേകം എന്നിവയും നടത്തിവരുന്നു.

publive-image

നാളികേരമാണ് പ്രധാന വഴിപാട്. പ്രാർത്ഥനയും മന്ത്രോച്ചാരണവുമെല്ലാം ഇംഗ്ലീഷിലാണ്. വൈകുന്നേരത്തെ ആരതിയിൽ സ്ത്രീകളുൾപ്പെടെ നിരവധി ഗ്രാമീണരും പങ്കെടുക്കാറുണ്ട്.

വീട്ടിൽ ട്രംപിന്റെ ഫോട്ടോവച്ചാണ് കൃഷ്ണ ആരാധന നടത്തുന്നത്. എതാവശ്യത്തുനു പുറത്തുപോകുമ്പോഴും ഭഗവാൻ ട്രംപിന്റെ ഫോട്ടോയ്ക്കുമുന്നിൽ തൊഴുതു സാഷ്ടംഗപ്രണാമം ചെയ്യാൻ കൃഷ്ണ മറക്കാറില്ല.

publive-image

ട്രംപിനെയല്ലാതെ മറ്റൊരു ദൈവത്തെയും താൻ ആരാധിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.എല്ലാ വെള്ളിയാഴ്ചകളിലും ട്രംപിന്റെ ദീർഘായുസ്സിനുവേണ്ടി താൻ ഉപവസിക്കാറുണ്ടെന്നും കൃഷ്‌ണ പറയുന്നു.

ഇന്ത്യാ സന്ദർശനത്തിനെത്തുന്ന തന്റെ ഇഷ്ടദൈവമായ ഭഗവാൻ ഡൊണാൾഡ് ട്രംപിനെ നേരിൽക്കാണാൻ അനുവദിക്കണമെന്ന് ഭാരതസർക്കാരിനോടപേക്ഷിച്ചു കാത്തിരിക്കുകയാണ് സാക്ഷാൽ ട്രംപ് ഭക്തനായ ട്രംപ് കൃഷ്ണ.

Advertisment