ഉഴൈപ്പാളി മുതൽ അമൈച്ചർ ! സ്വന്തം വയലേലകളിൽ വിളവെടുപ്പിനും വിത്തെറിയാനും തിരക്കുകൾക്കിടയിലും ഓടിയെത്തുന്ന തമിഴ് നാട് മുഖ്യമന്ത്രി

പ്രകാശ് നായര്‍ മേലില
Tuesday, January 21, 2020

ണ്ണിൽ പൊരുതി പൊന്നുവിളയിച്ച ചരിത്രമാണ് തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്കുള്ളത്. ഇന്നും സമയം കിട്ടുമ്പോൾ സ്വന്തം വയലേലകളിലും പറമ്പുകളിലുമെല്ലാം വിളവെടുപ്പിനും വിത്തെറിയാനും അദ്ദേഹം ഓടിയെത്താറുണ്ട്.

‘എടപ്പാടി മണ്ണിൻ ഉഴൈപ്പാളി’ എന്നാണ് ആളുകൾ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുത ന്നെയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അദ്ദേഹത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് കുറിച്ചത്.

” “Pleased to see Chief Minister of Tamil Nadu, Shri Edappadi K. Palaniswami working in fields as a farmer, who will never forget his roots. It may be symbolic but it inspires people. Everyone should focus on making agriculture profitable and sustainable. This is the need of hour, ”

( ഇന്നും പാടത്തുപണിചെയ്യുന്ന സ്വന്തം വേരുകൾ മറക്കാത്ത എടപ്പാടി പളനിസ്വാമി ഏവർക്കും മാതൃകയാ ണ്. കൃഷി എങ്ങനെ ലാഭകരമാക്കാം എന്നതിനാകണം എല്ലാവരും ഊന്നൽ നൽകേണ്ടത്. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ് )

ട്വീറ്റിന് നന്ദിപറഞ്ഞ മുഖ്യമന്ത്രി തന്റെ സർക്കാർ തമിഴ് നാട്ടിൽ കൃഷിയ്ക്കാണ് വ്യവസായത്തെക്കാൾ കൂടുതൽ ഊന്നൽ നൽകുന്നതെന്ന് വെളിപ്പെടുത്തുകയുണ്ടായി.

വിയർപ്പിന്റെ വിലയറിയാത്ത പളപളപ്പ് മാറാത്ത വസ്ത്രം ധരിച്ചു മാത്രം നേതാവാകാൻ ശീലിച്ച സ്വന്തം വേരുകൾ മറക്കുന്ന ഇന്നത്തെ ഒട്ടുമിക്ക രാഷ്ട്രീയക്കാർക്കും മാതൃകയാണ് എടപ്പാടി കെ.പളനിസ്വാമി.

×