ആനകളുടെ ഒരുമ.
ആനകൾ തമ്മിൽ തമ്മിൽ വലിയ സ്നേഹവും കൂട്ടായ്‌മയുമാണ്. അതുകൊണ്ടുതന്നെ അവർ സദാ കൂട്ടം ചേർന്നാണ് നടക്കുന്നത്.
ശനിയാഴ്ച തായ്‌ലൻഡിലെ 'ഖാവോയായി' നാഷണൽ പാർക്കിലുള്ള ഹെല്‍സ് വാട്ടർഫാളിലെ വെള്ളക്കെട്ടിൽ വീണുപോയ ആനക്കുട്ടിയെ രക്ഷിക്കാനിറങ്ങിയ കൂട്ടത്തിലുണ്ടായിരുന്ന 5 ആനകൾ മരണപ്പെടുകയായിരുന്നു. മറ്റുള്ള 2 ആനകളെ ഗാർഡുകൾ വളരെ പണിപ്പെട്ടാണ് വടംകെട്ടി വലിച്ചു രക്ഷപെടുത്തിയത്.
/sathyam/media/post_attachments/G3irw4pZksew0o7gPlCi.jpg)
രക്ഷിച്ച ആനകൾ അവിടം വിട്ടുപോകാൻ കൂട്ടാക്കിയില്ല. മറ്റുള്ള ആനകൾക്കുപരി കൊല്ലപ്പെട്ട കുട്ടിയാനയായിരുന്നിരിക്കണം അവരുടെ ദുഃഖം.
ഒടുവിൽ സത്യം ഉൾക്കൊണ്ടിട്ടാകാം ആ 2 ആനകളും അവിടെനിന്നും സാവധാനം റോഡിലേക്കെത്തി. അവിടെ മൂന്നുമണിക്കൂർ നേരം നിലയുറപ്പിച്ചു. ആളുകളും വാഹനങ്ങളും അതുവഴി വിലക്കപ്പെട്ടു.
/sathyam/media/post_attachments/s4yYUc54CSA7ezxjMX1M.jpg)
"2 ആനകളും ഇപ്പോൾ നിരീക്ഷണത്തിലാണ്. ഭാവനാത്മകമായ മാനസികാഘാതം ഇവർക്കുണ്ടായിട്ടുണ്ടെന്നത് ഇവരുടെ ചലനങ്ങളിൽനിന്നും വ്യക്തമായിരിക്കുകയാണ്. കുട്ടിയാന ഉൾപ്പെടെ 6 സഹചാരികൾ ഇല്ലാതായ ദുഃഖം അവരുടെ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ രൂക്ഷമായേക്കാം. ഒരുമിച്ചുള്ള യാത്രയ്ക്കും വെള്ളവും ആഹാരവും തേടിയുള്ള അലച്ചിലുകളിലും ഇനി ഇവർ മാത്രം.
/sathyam/media/post_attachments/TO0g8MJuKaNLaOSUhUEs.jpg)
അതിൽപ്പിന്നെ ആനകൾ ഇതുവരെ ആഹാരമൊന്നും കഴിച്ചിട്ടില്ല. നമുക്കിതിൽ ഒന്നും ചെയ്യാൻ കഴിയില്ല. ഒക്കെ പ്രകൃതിയൊരുക്കിയ പ്രതിഭാസമാണ്.. എല്ലാം നേരെയാകുമെന്നാണ് പ്രതീക്ഷ." വൈൽഡ് ലൈഫ് ഫ്രണ്ട് അസോസിയേഷൻ ഓഫ് തായ്‌ലൻഡ്,അദ്ധ്യക്ഷൻ എഡ്വിൻ വീക്ക് പറഞ്ഞു.
1992 ലും ഇതേ സ്ഥലത്ത് 8 ആനകൾ കൊല്ലപ്പെട്ടതാണ്. അന്ന് കൂട്ടത്തിലുള്ള ഒരാനയും രക്ഷപെട്ടിരുന്നില്ല.