ഗോവ – ഇന്ത്യയിലെ സമ്പന്ന സംസ്ഥാനം ! പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യനിർമ്മാർജ്ജനത്തിനും ശുചിത്വത്തിനും മുൻഗണന നൽകുന്ന ഏക സംസ്ഥാനം

പ്രകാശ് നായര്‍ മേലില
Saturday, February 8, 2020

ൽഹിക്കുശേഷം ‘സർപ്ലസ്’ ബഡ്‌ജറ്റ്‌ അവതരിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനം. ബഡ്‌ജറ്റിൽ മിച്ചം 353.63 കോടി രൂപ. ഗോവയുടെ മൊത്തം ബഡ്‌ജറ്റ്‌ 21056.35 കോടി രൂപയാണ്.

ജനങ്ങളുടെ തലയെണ്ണി കടമെടുപ്പില്ല, വികസനഫണ്ടിനായി കേന്ദ്രസർക്കാരിന്റെ കാലുപിടിക്കാറില്ല. പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യനിർമ്മാർജ്ജനത്തിനും ശുചിത്വത്തിനും മുൻഗണന നൽകുന്ന ഏക സംസ്ഥാനം.

ഗോവയിലെ ജനങ്ങളുടെ പ്രതിശീർഷ വാർഷികവരുമാനം 5.02 ലക്ഷം രൂപയാണ്. ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ. വികസന നിരക്ക് 10% അതും ഇന്ത്യയിൽ ഏറ്റവുമുയരത്തിൽ.

ഇക്കഴിഞ്ഞ വ്യാഴാഴ്ച (6/2/20) ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിയമസഭിയിലവതരിപ്പിച്ച സംസ്ഥാന ബഡ്‌ജറ്റിലാണ് ഈ വിവരങ്ങളടങ്ങിയിട്ടുള്ളത്. ധനകാര്യവകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്.

ടൂറിസം പ്രൊമോഷൻ,മെഡിക്കൽ ഇക്കോ ടൂറിസം, വ്യവസായം,വ്യാപാരം എന്നീ മേഖലകളുടെ സമത്വവികസനത്തിനാണ് ബഡ്‌ജറ്റ്‌ ഊന്നൽ നൽകുന്നത്.

ബിരുദ വിദ്യാർത്ഥികൾക്ക് അപ്രന്റീസ്ഷിപ്പ് ഏർപ്പെടുത്താനും, ഗോവയെ എജുക്കേഷൻ ഹബ് ആക്കാനും, ഒരു വികസന സമ്മേളന കേന്ദ്രം നിർമ്മിക്കാനും നീതി ആയോഗ് പോലെ ഗോവയ്ക്ക് സ്വന്തമായി ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്യൂച്ചർ ട്രാൻസ്ഫോർമേഷൻ കേന്ദ്രം തുടങ്ങാനും ബഡ്‌ജറ്റ്‌ പദ്ധതിയിടുന്നു.

×