ഗൂഗിളും ഫേസ്ബുക്കും ചിരിക്കുന്നു, നിർത്താതെ !!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ലോകത്തെ വൻകിട കമ്പനികളെ ചിരിക്കാൻ പഠിപ്പിക്കുന്ന ക്ലബ്ബ്കൾ നിലവിലുള്ള കാര്യം പലർക്കും അറിയില്ല. ചിരി ആരോഗ്യത്തിനുത്തമം മാത്രമല്ല. ആവേശത്തിനും ആത്മവിശ്വാസത്തിനും അത്യുത്സാഹത്തിനും അത്യാവശ്യമാണെന്ന് മനസ്സിലാക്കിയതിനാലാകാം അമേരിക്കയിൽ ഇപ്പോൾ ഡസൻ കണക്കിന് കോമഡി ക്ലബ്ബുകൾ നിലവിലുണ്ട്..

Advertisment

ടെൻഷനില്ലാതെ ജോലിചെയ്യാനും സ്വതവേ മുരടന്മാരായ ജോലിക്കാരെ നേർവഴി കൊണ്ടുവരാനും ഊർജ്ജസ്വലരാക്കാനും ഫേസ്ബുക്, ട്വിറ്റർ ,ഗൂഗിൾ, Nike ,Nissan, മാക്ഡോണാൾഡ്‌ പോലുള്ള വമ്പൻ കമ്പനികൾ തങ്ങളുടെ എഞ്ചിനീർമാരെയും അധികാരികളെയും ഈ ക്ലബ്ബ്കളിൽ തുടർച്ചയായി അയക്കുകയാണ്.

publive-image

അമേരിക്കയിലെ ഷിക്കാഗോയിലുള്ള സെക്കൻഡ് സിറ്റി കോമഡി ക്ലബ് തങ്ങളുടെ കോമഡി പ്രോഗ്രാമുകൾ മൂലം വിശ്വപ്രസിദ്ധമാണ്‌. ഇവർ കഴിഞ്ഞ കുറേ വർഷങ്ങളായി വൻകിട കമ്പനികളുടെ മാനേജർമാർക്ക് കോമഡി ട്രെയിനിങ് നൽകിവരുന്നുണ്ട്. ഇവർ ഷിക്കാഗോ കൂടാതെ ടൊറന്റോ,ലോസ് ആഞ്ചലസ്‌, ന്യൂ യോർക്ക് എന്നിവിടങ്ങളിലും കോമഡി ക്ലബ് സെന്ററുകൾ തുറന്നിരിക്കുന്നു.

വീഡിയോ, സ്റ്റേജ് പ്രോഗ്രാം, കാമ്പെയിൻ തുടങ്ങിയ രീതികളിലാണ് ഇവർ കമ്പനികളിലെ ജീവനക്കാർക്ക് കോമഡി ക്ലാസ്സുകൾ നൽകുന്നത്. 700 ൽപ്പരം കമ്പനികൾ ഇവരുമായി ഇത്തരം ട്രെയിനിങ്ങിനായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

ഇവരെക്കൂടാതെ അനേകം കോമഡി ക്ലബ്ബ്കൾ അമേരിക്കയിൽ ഇപ്പോൾ പ്രവർത്തിച്ചുവരുന്നു. ഹാസ്യപരി പാടികൾ സ്ഥിരമായി അവതരിപ്പിച്ചുവരുന്ന ഹാസ്യകലാകാരന്മാരാണ് കോമഡി ക്ലാസ്സുകളിൽ പരിപാടികൾ ജോലിക്കാർക്കായി അവതരിപ്പിക്കുന്നത്.

Improv Asylum എന്ന അമേരിക്കയിലെ കോമഡി ക്ലബ്ബ്കാർ ഷാങ്ഹായി ,ബീജിംഗ്,ദുബായ്,ഡബ്ലിൻ തുടങ്ങിയ സ്ഥലങ്ങളിലെ കമ്പനികൾക്ക് നിരന്തരം ഇതേ ട്രെയിനിങ് നൽകിവരുന്നുണ്ട്.

തങ്ങളുടെ എംപ്ലോയീസ് നല്ല ഹാപ്പി മൂഡിൽ ജോലിചെയ്യണമെന്നും കസ്റ്റമറുമായി നല്ല ബന്ധമുണ്ടാക്ക ണമെന്നും അവരുടെ അഭിപ്രായം ക്ഷമയോടെ കേൾക്കാനുള്ള കഴിവുണ്ടാകണമെന്നുമാണ് കമ്പനികൾ ആഗ്രഹിക്കുന്നത്. അതിനായി ജീവനക്കാരുടെ സ്കിൽ ഉയരത്താനുള്ള ഉത്തമവഴിയായാണ് അവരെ അടിക്കടി ഇവർ കോമഡി ക്ലബ്ബ്കൾ അയക്കുന്നത്.

Advertisment