Advertisment

ഇക്കൊല്ലത്തെ ഹജ്ജ് തീർത്ഥാടനവും അനിശ്ചിതത്വത്തിൽ !

New Update

വിശ്വ മഹാമാരിയായി മാറിയ കൊറോണ വൈറസ് അതിൻ്റെ സംഹാര താണ്ഡവം ഇപ്പോഴും തുടരുകയാണ്.

Advertisment

ലോകമെമ്പാടുമുള്ള ആരാധനാലയങ്ങളും മതപരമായ ചടങ്ങുകളും സമ്മേളനങ്ങളും എല്ലാം അവസാനിപ്പിച്ച് ജനം അവരവരുടെ വീടുകൾക്കുള്ളിലേക്ക് ഒതുങ്ങിക്കൂടാൻ നിർബന്ധിതരായി.

സൗദിയിലെ ഹജ്ജ് മന്ത്രി മുഹമ്മദ് സാലേഹ് ബന്തേൻ ലോകമെമ്പാടുമുള്ള മുസ്‌ലിം സമുദായത്തോട് ഹജ്ജിനുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ ധൃതി കാട്ടരുതെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ്.

publive-image

കാരണം കോവിഡ് വ്യാപനം ഇപ്പോഴും തുടരുന്നതിനാൽ ഹജ്ജ് കർമ്മത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 16 ആണ്. വൈറസ് ബാധിതർ 1720.

ഇക്കൊല്ലം ജൂലൈ , ആഗസ്റ്റ് മാസങ്ങളിലായി ഹജ്ജ് ചെയ്യാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 20 ലക്ഷം ആളുകൾ വന്നെത്തുമെന്നായിരുന്നു അനുമാനം. ശാരീരികമായും സാമ്പത്തികമായും സുരക്ഷിതരായ മുസ്ലീങ്ങൾ ജീവിതത്തിൽ ഒരു തവണ ഹജ്ജ് ചെയ്യേണ്ടതാണ്.

ഉംറ , ഹജ്ജ് തുടങ്ങിയ കർമ്മങ്ങൾ വഴി സൗദി അറേബ്യക്ക് ഒരു വർഷം 12 ബില്യൺ ഡോളറാണ് വരുമാനം ലഭിക്കുന്നത്. ഇത് രാജ്യത്തിന്റെ ജി ഡി പിയുടെ 7 % ആണ്.

സൗദി അറേബ്യയിൽ നടക്കുന്ന ടൂറിസം പരിഷ്‌കാരങ്ങളുടെ ഭാഗമായി 2022 ആകുമ്പോഴേക്കും മക്കയിൽ മുന്തിയ വാടകയുള്ള ഹോട്ടലുകളും (കഅബയുടെ വ്യൂ ഉള്ളത്) അനുബന്ധ സംവിധാനങ്ങളും ഒരുക്കപ്പെടുകയാണ്. സൗദിയിൽ 2022 ൽ ടൂറിസത്തിൽ നിന്നും 150 ബില്യൺ വരുമാനമാണവർ പ്രതീക്ഷിക്കുന്നത്.

"നമ്മൾ ലോകമാകെ പടർന്നു പിടിച്ചിരിക്കുന്ന ഒരു രാക്ഷസ വൈറസിന്റെ ഭീതിയിലാണ്. എല്ലാവരെയും സംരക്ഷിക്കാൻ അള്ളാഹുവിനോട് നാം പ്രാർത്ഥിക്കുകയാണ്.

ഈ അവസരത്തിൽ സൗദി അറേബ്യൻ ജനതയുടെയും മുസ്‌ലിംകളുടെയും രക്ഷയ്ക്കായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്" - മന്ത്രി മുഹമ്മദ് സാലേഹ് ബന്തേൻ പറഞ്ഞു.

കൊറോണ മൂലം ഇക്കൊല്ലം ഉംറ ക്യാൻസൽ ചെയ്യുകയായിരുന്നു. ഹജ്ജ് റദ്ദാക്കുകയാണെങ്കിൽ അതൊരു അഭൂത പൂർവ്വമായ തീരുമാനമായിരിക്കും. കാരണം ലക്ഷങ്ങൾ മരണപ്പെട്ട 1918 ലെ ഫ്‌ളൂ സമയത്തുപോലും ഹജ്ജ് കർമ്മങ്ങൾ റദ്ദു ചെയ്തിരുന്നില്ല.

Advertisment