കോവിഡ് 19 ബാധയിൽപ്പെട്ടുഴലുന്ന ഇറാൻ ജനതയുടെ മനസ്സ് നിറയെ ഇപ്പോൾ ഇന്ത്യയിലെ പാഴ്സികളോടുള്ള സ്നേഹമാണ് അലയടിക്കുന്നത്. ഇറാൻ ജനത ഒന്നടങ്കം അവർക്കു നന്ദി അറിയിക്കുന്നു.
സ്വന്തം കൂടെപ്പിറപ്പുകളോടെന്ന പോലെ പാഴ്സികളോടുള്ള വാത്സല്യം വാക്കുകളിലൂടെ പരസ്യമാക്കാൻ ഇറാൻ വിദേശകാര്യമന്ത്രി ജവ്വാദ് സെരീഫ് പോലും സന്നദ്ധനായി..
/sathyam/media/post_attachments/8GatfLrbz3Q7bheBOtKL.jpg)
<ഇറാൻ വിദേശകാര്യമന്ത്രി ജവ്വാദ് സെരീഫ്>
ഇറാനിൽ കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ മാതൃനാടിനെ സഹായിക്കാൻ ഇന്ത്യയിലെ പാഴ്സികൾ സ്വയം മുന്നോട്ടുവരുകയായിരുന്നു. ഡൽഹി പാഴ്സി അസോസിയേഷനും സൊറോസ്ട്രിയൻ അഞ്ചുമൻ ഓഫ് മുംബൈയും ചേർന്ന് രണ്ടു കാർഗോ ഷിപ്പ്മെന്റ് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഇറാനിലേക്കയക്കുകയുണ്ടായി.
ഇത് പക്ഷേ പുറംലോകമറിഞ്ഞിരുന്നില്ല. ഒരു കൈകൊണ്ടു സഹായിക്കുന്നത് മറുകൈ അറിയരുതെന്നാണ് പാഴ്സികളുടെ അടിയുറച്ച വിശ്വാസം.
എന്നാൽ ഇറാൻ വാർത്താ ഏജൻസിയായ "ഫാർസ്" ആണ് പാഴ്സികൾ നൽകിയ ഈ സഹായവിവരം ലോകത്തെ അറിയിച്ചത്.
/sathyam/media/post_attachments/ZUMUdZTR4qGZFkheGjfY.jpg)
<പാഴ്സികളുടെ സഹായവസ്തുക്കളുമായി ഇറാൻ അധികാരികൾ>
പാഴ്സികൾക്ക് നന്ദി അറിയിച്ചുകൊണ്ട് ഇറാൻ വിദേശകാര്യമന്ത്രി ജവ്വാദ് സെരീഫ് ട്വീറ്റ് ചെയ്തു :- പ്രിയ പാഴ്സികൾക്ക് , വളരെക്കാലം മുൻപ് ഇന്ത്യയിലേക്ക് കുടിയേറിയ നിങ്ങൾ ഇറാനോടുള്ള ശാശ്വത സ്നേഹമാണ് പ്രകടമാക്കിയിരിക്കുന്നത്. നിങ്ങളുടെ സഹായത്തിന് വളരെനന്ദി "
പാഴ്സികളുടെ ജന്മഭൂമിയാണ് ഇറാൻ. ലോകത്തെ ഏറ്റവും പുരാതനമായ പാഴ്സിമതം (Zoroastrianism), ഇസ്‌ലാമിനും ക്രിസ്തുമ തത്തിനും മുൻപുതന്നെ ലോകത്തുനിലനിന്നിരുന്നു.
8 - 10 -)o നൂറ്റാണ്ടിനുമിടയിൽ ഇറാനിൽനടന്ന ഇസ്‌ലാമിക മുന്നേറ്റത്തെത്തുടർന്ന് പാലായനം ചെയ്തവരാണ് പാഴ്സികൾ. അതുവരെ ഇറാനിൽ പാഴ്സികളുടെ ഭരണമായിരുന്നു.
അവിടെനിന്നും പലായനം ചെയ്ത് അവരെത്തിയത് ഗുജറാത്തിലേക്കാണ്. പിന്നീട് ഇന്ത്യയിൽ പല സ്ഥലങ്ങളിലായി അവർ താമസമായി. മറ്റുരാജ്യങ്ങളിലേക്കും ചേക്കേറി. അങ്ങനെ അവർ പാഴ്സികളിൽനിന്ന് പാർസികളായി മാറ്റപ്പെട്ടു.
/sathyam/media/post_attachments/YHeUKY9ifvVyKcD6zFjx.jpg)
<ഒരു പാഴ്സി കുടുംബം>
(ഞാൻ മുൻപെഴുതിയിരുന്ന 'ജിയോ പാർസി' എന്ന പോസ്റ്റിൽ ഈ ചരിത്രമെല്ലാം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്).
പാഴ്സികൾക്ക് ഇറാനോട് ഇപ്പോഴും സ്നേഹമാണ്. അതിന്റെ സൂചനയായി പലരുടെയും പേരുകൾക്കൊപ്പം ഇറാനി എന്നവർ ചേർക്കാറുമുണ്ട്. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി വിവാഹം കഴിച്ചിരിക്കുന്നത് പാർസിയായ സുബിൻ ഇറാനിയെയാണ്. അതിനുമുൻപവർ സ്മൃതി മൽഹോത്രയായിരുന്നു.
ബോളിവുഡ് നടനും പാതിമലയാളിയുമായ ജോൺ എബ്രഹാമിന്റെ അച്ഛൻ മലയാളിയും അമ്മ പാർസിയുമാണ്. ജോണിന് ആദ്യമിട്ടത് " ഫർഹാൻ' എന്ന പാഴ്സി പേരായിരുന്നു. പിന്നീട് മാമോദീസ മുക്കി ജോൺ എന്ന പേരു നൽകുകയായിരുന്നു. എന്നാൽ അദ്ദേഹം ഇന്ന് ഒരു മതത്തിലും വിശ്വസിക്കാത്ത തികഞ്ഞ ഒരു യുക്തിവാദിയാണ്.
/sathyam/media/post_attachments/MAtlyFQSdMcWd8lVnZdz.jpg)
<ജോൺ അബ്രഹാം മാതാപിതാക്കൾക്കും അനുജനുമൊപ്പം>
പാഴ്സികളുടെ ജനസംഖ്യ ലോകത്ത് ഇല്ലാതാകുകയാണ്. വിവാഹജീവിതത്തോടും , കുട്ടികളോടുമുള്ള താല്പര്യമില്ലായ്മ ആ സമുദായത്തെ വല്ലാതെ ഗ്രസിച്ചിരിക്കുന്നു. അവരുടെ ജനസംഖ്യയുയർത്താനായി ഭാരതസർക്കാർ കൊണ്ടുവന്ന 'ജിയോ പാർസി' എന്ന സാമ്പത്തികസഹായ പദ്ധതിയും ഇതുവരെ വിജയം കണ്ടില്ല.
ലോകമാകെ ഇന്ന് ഒന്നരലക്ഷത്തോളം പാഴ്സികൾ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യയിൽ 70000 പാഴ്സികളുണ്ടായിരു ന്നത് 2011 ലെ സെൻസസിൽ അത് 57000 ആയി കുറയുകയും 2020 ൽ അത് 23000 ആയി ചുരുങ്ങുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
ലോകത്തെ ഏറ്റവും മാന്യരും, ശാന്തശീലരും, പ്രയത്നശാലികളും അതുകൊണ്ടുതന്നെ ഇന്നുവരെ ഒരു വിവാദങ്ങളിലും പെടാത്തവരാണ് പാഴ്സികൾ പൊതുവേ. എല്ലാവർക്കും പാഴ്സികളെ ഇഷ്ടമാണ്. സാമ്പത്തികമായി ഇവർ നല്ല നിലയിലുമാണ്.
/sathyam/media/post_attachments/c90GWBceaXmDMWBuNssL.jpg)
<സ്മൃതി ഇറാനിയും ഭർത്താവും>
ഇറാനിലാകട്ടെ ഇപ്പോൾ 30000 പാഴ്സി വംശജരുണ്ട്. ഇറാൻ പാർലമെന്റിൽ ഒരു സീറ്റ് അവർക്കായി നോമിനേറ്റ് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഇറാനിലെ സർക്കാർ പദവികളിൽ അവർക്ക് പ്രതിനിധ്യമില്ല. ന്യൂനപക്ഷങ്ങൾക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുന്ന പദവികളിൽ മാത്രമേ അവർക്കു ജോലിക്കർഹതയുള്ളു. ജനറൽ തസ്തികകളിൽ അവരെ പരിഗണിക്കില്ല.
പാഴ്സിസമുദായത്തെ സംരക്ഷിക്കാനുള്ള പുതിയ പദ്ധതികൾക്ക് കേന്ദ്രസർക്കാർ രൂപം നല്കിവരുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
/sathyam/media/post_attachments/hL8fnSE2YJ8xRJPvlJe2.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us