നാവിൽകൊതിയൂറും ഇസ്രായേൽ മാങ്ങകൾ ലോകം കീഴടക്കുന്നു !

New Update

ലോകത്ത് ഏറ്റവും കൂടുതൽ മാങ്ങയുൽപ്പാദിപ്പിക്കുന്ന രാജ്യമാണ് ഇസ്രായേൽ. വർഷം 50000 ടൺ മാമ്പഴമാണ്‌ അവരുടെ ഉൽപ്പാദനം.ഇന്ത്യയിൽ 15000 ടണ്ണും, ചൈനയിൽ 4300 ടണ്ണും ,തായ്‌ലൻഡ് 2500 ടണ്ണും പാകിസ്ഥാൻ 1800 ടണ്ണുമാണ് മാങ്ങയുടെ ഉൽപ്പാദനം. പശ്ചിമാഫ്രിക്ക,ബ്രസീൽ ,മെക്സിക്കോ എന്നീ രാജ്യങ്ങളും മാങ്ങയുൽപ്പാദിപ്പിക്കുന്നുണ്ട്.

Advertisment

publive-image

ഇസ്രായേലിൽ ഉൽപ്പാദിപ്പിക്കുന്ന 8 ഇനം മാങ്ങകളുടെ പേറ്റന്റ് അവർക്കുള്ളതിനാൽ ഇവ മറ്റൊരു രാജ്യത്തും നട്ടുവളർത്താനാകില്ല. മയ, ഷാലി,ഒമർ ,നോവ ,ടാലി ,ആർലി,ടാങ്കോ ,ഹാദീൻ എന്നിവയാണ് ആ ഇനങ്ങൾ. ഇവ ഇസ്രായേൽ സ്വയം വികസിപ്പിച്ചെടുത്ത ഇനങ്ങളാണ്.

publive-image

ഓരോ വർഷവും 100 മുതൽ 150 ഹെക്റ്റർവരെ സ്ഥലത്തു പുതുതായി മാവിൻതൈകൾ വച്ചുപിടിപ്പിച് ഉൽപ്പാദനം വർദ്ധിപ്പിക്കാനും അവർ ശ്രമിക്കുന്നു.ഇസ്റായേലിലെ സെന്ററിൽ അറാവ ,ജോർദാൻ വാലി എന്നിവിടങ്ങളിലാണ് വ്യാപകമായി മാവ് കൃഷി ഉള്ളത്. ശാസ്ത്രീയമായ രീതിയിൽ 6 x 12 അടി വ്യത്യാസത്തിൽ (ഓരോ മാവും 6 അടി അകലത്തിലും 12 അടി വീതിയിലുമാണ് നടുന്നത്) നടുന്ന മാവുകൾ അതുൽപ്പാദനശേഷിയുള്ളവയാണ്. Mango Project എന്ന പേരിൽ ആധുനിക സൗകര്യങ്ങളുള്ള ഒരു ഗവേഷണകേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നു.

publive-image

1920 മുതലാണ് ഇസ്രായേൽ മാങ്ങയുൽപ്പാദനം തുടങ്ങിയത്. ഇസ്രായേലിൽ ഒരു ഹെക്ടറിൽ 30 മുതൽ 40 ടൺ വരെ മാങ്ങ ലഭിക്കുമ്പോൾ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉൽപ്പാദനം ഹെക്റ്ററിൽ കേവലം 10 ടണ്ണാണ്.

publive-image

ഇസ്രായേൽ മാങ്ങകളുടെ വിളവെടുപ്പ് ജൂൺ മുതൽ ഡിസംബർ വരെയാണ്. ലോകമെമ്പാടുമുള്ള മാർക്കറ്റു കളിൽ ഇസ്രായേൽ മാങ്ങയ്ക്കു വലിയ ഡിമാൻഡാണ്. യൂറോപ്പ് ,കാനഡ,അമേരിക്ക,റഷ്യ,നെതർലാൻഡ് തുടങ്ങി രാജ്യങ്ങളിലേക്ക് മാങ്ങ കയറ്റിയയക്കപ്പെടുന്നു.

publive-image

ശ്രദ്ധേയമായ മറ്റൊരു കാര്യം വലിയ ശത്രുതയിലാണെങ്കിലും പാലസ്തീനിലെയും വെസ്റ്റ് ബാങ്കിലെയും ജനതയ്ക്കും ഇസ്രായേൽ മാമ്പഴത്തോടാണ് പ്രിയം കൂടുതൽ. ഇസ്രായേൽ മാമ്പഴത്തിന്റെ മാർക്കറ്റാണ് ഈ രാജ്യങ്ങൾ.

Advertisment