ദുരന്തവും ആസ്വദിക്കുന്നവർ ? കവളപ്പാറയിലേക്ക് കാഴ്ച കാണാനായി പോകുന്നവർ ഉല്ലാസയാത്രക്കുള്ള സ്ഥലമാണോ ഇതെന്ന് ഒരു നിമിഷം ചിന്തിക്കുക

പ്രകാശ് നായര്‍ മേലില
Tuesday, August 13, 2019

രുൾപൊട്ടിയ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന ഉറ്റവരെപുറത്തെടുക്കാൻ വേണ്ടി രാപ്പകലില്ലാതെ അവരുടെ കൂടെപ്പിറപ്പുകളും സന്നദ്ധസേവകരും ഭഗീരഥപ്രയത്നം നടത്തുമ്പോൾ കാഴ്ചകാണാനായി അവിടേക്ക് ആയിരങ്ങളാണ് ആഡംബരവാഹനങ്ങളിലുൾപ്പെടെയെത്തുന്നതതത്രേ.

“കവളപ്പാറയിലേക്ക് ആളുകളുടെ ഒഴുക്കാണ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി അല്ല കെട്ടോ, ലീവ് ആയത് കൊണ്ട് ഉരുൾപ്പൊട്ടിയ സ്ഥലം കാണാൻ വന്നവരാണത്രേ. ഇവരെ കൊണ്ടും ഇവര് വന്ന വാഹനങ്ങളെ കൊണ്ടും രക്ഷാപ്രവർത്തകർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് ചില്ലറയല്ല, കിലോമീറ്റർ കണക്കിന് ബ്ലോക്കാണ്, ആംബുലൻസ് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകരുടെ വാഹനങ്ങൾ കുടിങ്ങി കിടക്കുന്നു.

കാഴ്ച്ചക്കാരായി കവളപ്പാറയിലേക്ക് പോവാതിരിക്കുക എന്നതാണ് ഈ സമയത്തെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം…” (സണ്ണി വെയ്ന്‍)

ദുരിതബാധിതമേഖലകളിലേക്കു കാഴ്ച കാണാനായി പോകുന്നവർ , ഉല്ലാസയാത്രക്കുള്ള സ്ഥലമാണോ ഇതെന്ന് ഒരു നിമിഷം ചിന്തിക്കുക.?

×