New Update
സൗത്ത് ആഫ്രിക്കയുടെ പോൾ ആഡംസിനെക്കാൾ അപകടകരമായ ആക്ഷനാണ് ഇദ്ദേഹത്തിന്റെ ബോളിങ് സ്റ്റൈൽ. തലമുഴുവനായി തിരിയുന്നതുമൂലം പിച്ചുപോലും കാണാതെയാണ് പന്തെറിയുന്നത്.
Advertisment
/sathyam/media/post_attachments/Osrqj4m9iiqRkBODXJIo.jpg)
മലിംഗ, അജന്ത മെൻഡിസ്,മുത്തയ്യ മുരളീധരൻ, ഇന്ത്യയുടെ കുൽദീപ് യാദവ് ഒക്കെ വളരെ വേറിട്ട ശൈലിയി ലാണ് ബോൾ എറിയുന്നത്. മുരളീധരന് തന്റെ ബോളിങ് ആക്ഷൻ അംഗീകരിപ്പിക്കാനായി ബയോമെക്കാ നിക്കൽ ടെസ്റ്റ് വരെ നടത്തേണ്ടി വന്നിട്ടുമുണ്ട്.
ശ്രീലങ്കയുടെ പുതിയ താരമായ കെവിൻ കൊത്തിഗോഡ വളരെ അപൂർവ്വവും കാഴ്ചയിൽ അപകടകരവുമായ ബോളിങ് ആക്ഷനിലൂടെ ചർച്ചകളിൽ ഇടം നേടിയിരിക്കുകയാണ്.
അബുദാബിയിൽ നടന്ന T 10 മത്സരത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധാകേന്ദ്രമായി മാറിയത്. വരും നാളുകളിൽ ഇദ്ദേഹം ശ്രീലങ്കൻ ദേശീയ ടീമിലൂടെ തരംഗമാകുമെന്നാണ് ക്രിക്കറ്റ് പ്രേമികൾ കരുതുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us