കുർദുകൾ മരിച്ചുവീഴുന്നു. കലിയടങ്ങാതെ തുർക്കി !

പ്രകാശ് നായര്‍ മേലില
Monday, October 14, 2019

ട്രമ്പിനും ,റഷ്യക്കും , ചൈനക്കും ,ഇറാനുൾപ്പെടെ ഗൾഫ് രാജ്യങ്ങൾക്കും മൗനം.

ഫ്രാൻസ്, ജർമ്മനി, ഫിൻലാൻഡ് ,നോർവേ, നെതർലാൻഡ്‌സ് തുർക്കിക്കെതിരേ രംഗത്ത്. ജർമ്മനി യും നെതർലാൻഡും തുർക്കിക്ക് ആയുധമുൾപ്പെടെയുള്ള എല്ലാ സഹായങ്ങളും നിർത്തലാക്കി. യൂറോപ്പിലെ പല നഗരങ്ങളിലും അമേരിക്ക,ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലും തുർക്കിക്കെതിരേ വൻ പ്രതിഷേധ പ്രകടനങ്ങൾ.

ഇന്ത്യ തുർക്കിക്കെതിരെ പരസ്യമായി രംഗത്തുവന്നപ്പോൾ പാക്കിസ്ഥാൻ തുർക്കിയുടെ സൈനികനടപടിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ഇന്ന് മാത്രം 342 കുർദ് പോരാളികളെ വധിച്ചതായും അനവധി വീടുകലും കെട്ടിടങ്ങളും തകർത്തതായും തുർക്കി അവകാശപ്പെടുമ്പോൾ ‘സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്‌സിന്റെ’ റിപ്പോർട്ട് പ്രകാരം ഇന്ന് തുർക്കി നടത്തിയ ബോംബാക്രമണത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ 38 സാധാരണക്കാരും കൊല്ലപ്പെട്ടുവെന്നാണ് പറയുന്നത്.

130000 ആളുകൾ ഇതുവരെ ഈ പ്രദേശം വിട്ടുപോയി എന്നാണ് കണക്ക്. മറുവശത്ത് അവസാനശ്വാസം വരെ ഈ മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടുമെന്നാണ് കുർദ് പോരാളികളുടെയും നിലപാട്.

×