ആറാം തവണയും യൂറോപ്യൻ ഗോൾഡൻ ഷൂ കരസ്ഥമാക്കി ലയണല്‍ മെസി

പി എൻ മേലില
Friday, October 18, 2019

ർജന്റീനിയൻ ഫുട്ബാൾ സൂപ്പർസ്റ്റാർ ലയണല്‍ മെസി ആറാം തവണയും യൂറോപ്യൻ ഗോൾഡൻ ഷൂ കരസ്ഥമാക്കി ലോകത്തെ ഏറ്റവും മികച്ച ഫുട്ബാളർ എന്ന് തെളിയിച്ചിരിക്കുന്നു.

ബാഴ്സിലോണയിൽ നടന്ന ചടങ്ങിൽ മെസ്സിയുടെ മക്കളായ Thiago യും Mateo യും ചേർന്നാണ് സ്വർണ്ണഷൂ ഏറ്റുവാങ്ങി പിതാവിന് നൽകിയത്.

മെസ്സി ഈ വർഷം 36 ഗോളുകൾ കരസ്ഥമാക്കുകയുണ്ടായി.ഈ വർഷം പരുക്കുകൾ മൂലം ബുദ്ധിമുട്ടിയിരുന്ന മെസ്സി പക്ഷേ കളിക്കളം വിടാൻ കൂട്ടാക്കിയിരുന്നില്ല.

തന്റെ പ്രതിയോഗിയായ ക്രിസ്റ്റിയാനോ റൊണാൾഡോയെക്കാൾ രണ്ടു സ്വർണ്ണ ഷൂ അധികം നേടിയ മെസ്സി അടുത്ത ലോകകപ്പിലും സജീവമായിരിക്കുമെന്ന സന്ദേശവും ഫുട്ബാൾ പ്രേമികൾക്ക് നൽകിയിരിക്കുകയാണ്.

×