തെരഞ്ഞെടുപ്പു സമയത്ത് റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താമെന്ന വാഗ്ദാനം പാലിക്കാത്ത മേയറെ ഓഫീസിൽനിന്നു പിടിച്ചിറക്കി റോഡിലൂടെ കെട്ടിവലിച്ച് നാട്ടുകാര്‍

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

മെക്സിക്കൻ ജനതയ്‌ക്കു സഹികെട്ടപ്പോൾ ?

മേയറെ ഓഫീസിൽനിന്നു പിടിച്ചുപുറത്തിറക്കി കൈകൾകെട്ടി പിക്കപ്പ് വാനിനു പിറകിൽ കെട്ടിയിട്ടു റോഡിലൂടെ വലിച്ചിഴച്ചു.

Advertisment

publive-image

തെരഞ്ഞെടുപ്പു സമയത്ത് റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താമെന്നു ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാത്തതിനായിരുന്നു ക്രൂദ്ധരായ ആളുകൾ മേയറെ ഓഫീസിൽനിന്നു പിടിച്ചിറക്കി റോഡിലൂടെ കെട്ടിവലിച്ചത്. അതിനുമുൻപ് അദ്ദേഹത്തിൻറെ ഓഫിസും ഫർണിച്ചറുകളും അവർ തല്ലിത്തകർത്തിരുന്നു.

ദക്ഷിണ മെക്സിക്കോയിലെ ചിയാപ്പാസ് മേയർ "ജോർജ് ലൂയിസ് എസ്ക്കേടോൺ ഹെർണാഡെസ്"നു നേരെയാണ് ഈ ആക്രമണം നടന്നത്.

പിക്കപ്പ് വാനിനു പിറകിൽ മേയറെ റോഡിലൂടെ കെട്ടിവലിച്ചിഴയ്ക്കുന്ന വിവരമറിഞ്ഞെത്തിയ പോലീസും ജനങ്ങളും തമ്മിൽ കയ്യാങ്കളിയുമുണ്ടായി.മേയറെ അപായപ്പെടുത്താൻ ശ്രമിച്ചതിന് 11 പേർക്കെതിരെ പോലീസ് കേസെടുത്തു. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിനുനേരെ ആകാരമണമുണ്ടാകുന്നത്.

തെരഞ്ഞെടുപ്പിൽ ജയിച് അധികാരം കൈക്കലാക്കാനായി ജനങ്ങൾക്ക് പൊള്ളയായ വാഗ്‌ദാനങ്ങൾ നൽകുന്ന നേതാക്കൾക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ സംഭവം.

Advertisment