Advertisment

രാജ്യരക്ഷയ്ക്ക് ഇനി പെൺ കരുത്തും !! ചിംഗാചിപ്പ് സൈനിക സ്‌കൂളിൽ അഡ്മിഷൻ നേടിയ 6 പെൺകുട്ടികളിൽ മലയാളിയും

New Update

മിസോറാമിലെ ചിംഗാചിപ്പ് സൈനികസ്‌കൂളിൽ രാജ്യത്ത് ആദ്യമായി പെൺകുട്ടികൾക്കുവേണ്ടി 10 % സീറ്റുകൾ കഴിഞ്ഞവർഷം മുതൽ നീക്കിവയ്ക്കപ്പെട്ടു.

Advertisment

കഴിഞ്ഞ വർഷം 6 പെൺകുട്ടികൾ അവിടെ അഡ്മിഷൻ നേടുകയും ചെയ്തു. ഇക്കൊല്ലവും 6 പേർ ചേർന്നതിൽ മൂന്നു പെൺകുട്ടികൾ മിസോറാമിൽനിന്നും രണ്ടുപേർ ബീഹാറിൽ നിന്നും ഒരു കുട്ടി കേരളത്തിൽ നിന്നുമാണ്.

publive-image

212 ഏക്കറിലുള്ള വിസ്തൃതമായ ഈ കാമ്പസ്സിൽ പെൺകുട്ടികൾക്ക് പ്രത്യേക ഹോസ്റ്റലും വാർഡനുമുണ്ട്. പൂർണ്ണസുരക്ഷയ്ക്കായി 24 മണിക്കൂർ സെക്യൂരിറ്റിയെക്കൂടാതെ നാലുപാടും CCTV ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്.

2021 -22 മുതൽ രാജ്യത്തെ എല്ലാ സൈനിക സ്‌കൂളുകളിലും പെൺകുട്ടികൾക്ക് അഡ്മിഷൻ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്.

ചിംഗാചിപ്പ് സൈനികസ്‌കൂൾ പ്രിൻസിപ്പൽ ലഫ്റ്റനന്റ് കേണൽ UPS റാത്തോറിന്റെ വീക്ഷണത്തിൽ കേഡറ്റുകൾ എന്ന നിലയിൽ പെൺകുട്ടികളുടെ പ്രകടനം ആൺകുട്ടികളേക്കാൾ വളരെയേറെ മികച്ചതാണത്രേ. ഇവർക്ക് ട്രെയിനിങ് ആൺകുട്ടികൾക്കൊപ്പമാണ് നൽകുന്നത്. വരുംകാലങ്ങളിൽ ഇവരെല്ലാം സൈന്യത്തിന്റെ ഭാഗമാകാൻ പോകുകയാണ്.

ചിത്രത്തിൽ ഇടത്തേയറ്റം ഇരിക്കുന്നതാണ് ഈ വർഷം അഡ്മിഷൻ കരസ്ഥമാക്കിയ മലയാളി പെൺകുട്ടി നേഹ. ആർ.എസ്.

Advertisment