പ്രകാശ് നായര്‍ മേലില
Updated On
New Update
ഇന്ന് നാഷണൽ ബേഡ് വാച്ചിങ് ഡേ ആണെന്ന് അറിയുമോ ?
ഏഷ്യയിലെ ഏറ്റവും വലിയ തടാകമായ ഒറീസ്സയിലെ 1100 ചതുരശ്രകിലോമീറ്റർ ചുറ്റളവിലുള്ള "ചിൽക്ക" തടാകത്തിലെ അനേകം ചെറുതുരുത്തുകൾ പ്രവാസികളായ പക്ഷികളുടെ സങ്കേതമാണ്.
Advertisment
/sathyam/media/post_attachments/uEZEPB2DVKQ46jKPcSA6.jpg)
ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള ശൈത്യകാലത്ത് പലനിറത്തിലും വർണ്ണങ്ങളിലുമുള്ള വിവിധയിനം പക്ഷികൾ വിദേശരാജ്യങ്ങളിൽനിന്നും ഇവിടെയെത്താറുണ്ട്.
ചിൽക്കാ തടാകത്തിലൂടെ സഞ്ചരിച്ച് ഇവയെ വീക്ഷിക്കുന്നത് മനസ്സിന് ഹരം പകരുന്ന അനുഭൂതിയാണ്. ബേഡ് സെഞ്ച്വറി ആയി 20 വർഷം മുൻപ് സർക്കാർ പ്രഖ്യാപിച്ച ഇവിടുത്തെ 'നൽബാന' പ്രദേശം ഇന്ന് സഞ്ചാരികളുടെ പറുദീസയാണ്.
വേൾഡ് വാച്ചിംഗ് ഡേ ആയ ഇന്ന് നമുക്കും പക്ഷികൾക്കും പറവകൾക്കുമൊപ്പം കൂടുതൽ ചങ്ങാത്തമാകാം. നിരുപദ്രവകാരികളായ അവ നമ്മുടെ മിത്രങ്ങളും സഹചാരികളുമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us